HOME
DETAILS
MAL
കരിമ്പനി: മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും
backup
July 28 2016 | 22:07 PM
കണ്ണൂര്‍: കരിമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാനന്തേരിയില്‍ ആരോഗ്യവകുപ്പിന്റെയും പരിയാരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാംപും നടത്തി. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.കെ ബീന അധ്യക്ഷയായി. പി.കെ വിജയന്, കെ ഇന്ദിര, കെ.കെ ഷിനി, ജോസ് ജോണ്‍, ടി.വി ശൈലജ, മുകുന്ദന്, ഡോ.ഷെറീജ് ജനാര്ദ്ദനന്, പി ബാലകൃഷ്ണന് സംസാരിച്ചു. ഡോ. എ.കെ വേണുഗോപാലന്‍, ഡോ. എന്‍.എ ഉബൈദ്, ഡോ. പി.ജി അനുപമ ക്ലാസെടുത്തു. ഡോ. കെ.സി അനീഷ്, ഡോ. ശ്രീജേഷ് വിജയന് എന്നിവര്‍ രോഗികളെ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."