എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ സില്‍വര്‍ ജൂബിലിക്ക് ഉജ്ജ്വല സമാപനം
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം. മജ്‌ലിസുന്നൂര്‍, മത വിജ്ഞാന സദസ്, പ്രതിനിധി സമ്മേളനം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങിയ നിരവധി പരിപാടികളോടെയാണ് സില്‍വര്‍ ജൂബിലിക്ക് പരിസമാപ്തി കുറിച്ചത്.
ലജ്‌നത്തുല്‍ മുഹമ്മദിയ്യയില്‍ നടന്ന സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫ് പുതുതലമുറയെ ധാര്‍മിക വത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മേഖലാ കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മാതൃകായോഗ്യമായ നിലയിലാണ് നടത്തിയത് പ്രശംസ അര്‍ഹിക്കുന്നതായും സി.മുഹമ്മദ് അല്‍ഖാസിമി സൂചിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് മുഖ്യാതിഥിയായി.
പി.എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍ അധ്യക്ഷനായി. എ.എം.എം ശാഫി റഹ്മത്തുല്ലാഹ് സ്വാഗതം പറഞ്ഞു.സജാദ് അല്‍ഖാസിമി ആമുഖ പ്രഭാഷണവും ശമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണവും നടത്തി.
എം.എ അബ്ദുല്‍ റഹ്മാന്‍ അല്‍ഖാസിമി, നിസാമുദ്ദീന്‍ ഫൈസി, നവാസ് എച്ച് പാനൂര്‍,ടി.എച്ച് ജഅ്ഫര്‍ മൗലവി,എ.എം.എം റഹ്മത്തുല്ല മുസ്്‌ലിയാര്‍, കുന്നപ്പള്ളി മജീദ്, നിസാര്‍ പറമ്പന്‍, മവാഹിബ് അരീപ്പുറം, ശഫീഖ് മണ്ണഞ്ചേരി, നിയാസ് മദനി, എം.കെ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ആലപ്പുഴ മേഖലയില്‍ കാല്‍ നൂറ്റാണ്ട് സേവനം ചെയ്ത മദ്‌റസാ അധ്യപകരെയും ഇസ്്‌ലാമിക് കലാമേളയിലെ ജേതാക്കളെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."