കുന്നത്തൂര്‍മേടിലെ പൊതുകുളം നികത്തിതുടങ്ങി
പാലക്കാട്: കുന്നത്തൂര്‍മേട്ടില്‍ റോഡരികിലായി സ്ഥിതി ചെയ്യുന്ന പൊതുകുളം നികത്തുന്നു. നഗരത്തിലെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കുളം നികത്തുന്നതിനു പിന്നിലെ ലക്ഷ്യം വസ്തുകച്ചവടമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഈ കുളം പൊതുമുതലാണെങ്കിലും ഇതിന് അവകാശം പറഞ്ഞെത്തി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് നികത്തലെന്നും പറയപ്പെടുന്നു.
കുന്നത്തൂര്‍മേട് മാരിയമ്മന്‍ കോവിലിനു എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ കുളം ഏക്കര്‍കണക്കിന് വിസ്തൃതിയുളളതാണ്. പണ്ടുകാലങ്ങളില്‍ ഇവിടുത്ത ആളുകള്‍ കുളിക്കാനും മറ്റും ഉപയോഗിച്ച കുളമായിരുന്നു. പിന്നീട് ആരും ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് ചണ്ടിയും മറ്റു ചെടികളും വളര്‍ന്ന് കുളം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇങ്ങിനെയുളള നികത്താന്‍ പലവട്ടം ശ്രമം നടത്തിയിരുന്നതാണ്. എന്നാല്‍ അന്നെല്ലാം ജനരോഷം ഉയര്‍ന്നതിനാല്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കുളം നികത്താനുളള ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. ക്വാറി വേസ്റ്റുകള്‍ വന്‍തോതില്‍ കുളത്തിനരികിലായി തള്ളിയിരിക്കുന്നു. പൂര്‍ണമായും നികത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വന്‍തോതില്‍ ക്വാറിവേസ്റ്റ് തള്ളുന്നതെന്ന് പൊതുപ്രവര്ത്തകന് എസ്. ദാവൂദ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."