HOME
DETAILS
MAL
ബിഷപ്പിനെതിരായ പീഡനക്കേസ്: അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക്
backup
September 25 2018 | 06:09 AM
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്. കേസില്‍ കൂടുതല്‍ മൊഴികള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടലിലാണ് ജലന്ധറിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
കന്യാസ്ത്രീ നല്കിയ പരാതിയില്‍ ബിഷപ്പ് റിമാന്‍ഡിലായെങ്കിലും കുരുക്ക് മുറുക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പഴുതടച്ചുള്ള കേസ് അന്വേഷണം പോലെ കോടതിയിലും പാളിച്ചകള്‍ ഉണ്ടാകാതിരിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. ആയതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ കൂടി അന്വേഷണം ത്വരിതഗതിയിലാക്കാനാണ് പൊലിസിന്റെ തീരുമാനം.
ഇതിനിടെ, ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടെന്ന കേസില്‍ സിസ്റ്റര്‍ അമലയ്ക്ക് പൊലിസ് നോട്ടിസ് അയച്ചു. ഒരാഴ്ചയ്ക്കകം നേരിട്ട് പൊലിസ് സ്റ്റേഷനില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."