HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു
backup
July 28 2016 | 22:07 PM
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ വാഹന പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. പാര്‍ക്കിങ് ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടും വര്‍ധിപ്പിക്കാതെ ഫീസ് നിരക്ക് വര്‍ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് വഴി വെച്ചു.
ഇരുചക്ര വാഹനങ്ങളുടെ നിരക്ക് 2 രൂപ യില്‍ നിന്ന് 5 രൂപയായും കാറുകളടക്കമുള്ള വാഹനങ്ങളുടെ നിരക്ക് 5 രൂപയില്‍ നിന്ന് 10 രൂപയുമാക്കിയാണ് ഉയര്‍ത്തിയത്. ഇന്നലെ നടന്ന ആശുപത്രി വികസന സമിതി യോഗത്തിലായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."