HOME
DETAILS
MAL
സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 1,55,414 അര്‍ബുദ രോഗികളാണ് ചികിത്സ തേടിയെത്തിയത്. 2016-17 കാലയളവില്‍ 43,595 പേരും 2017-18ല്‍ 54,092, 2018-19ല്‍ 57,727 എന്നിങ്ങനെയാണ് ചികിത്സ തേടിയെത്തിയത്. ഇക്കാലയളവില്‍ തിരുവനന്തപുരം ആര്.സി.സിയില്‍ 47,965 പേരും തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 13,596, കൊച്ചിന് കാന്‍സര്‍ സെന്ററില്‍ 14,536, എറണാകുളം ജനറല്‍ ആശുപത്രിയില്‍ 14,751, വിവിധ മെഡിക്കല്‍ കോളജുകളിലായി 64,566 പേരും ചികിത്സ തേടിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."