അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 43 ആപ്പുകള്‍ കൂടി നിരോധിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പായ അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 43 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിവരസാങ്കേതികവിദ്യ നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധിച്ചവയില്‍ കൂടുതലും ചൈനീസ് ആപ്പുകളാണ്. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നു നേരത്തെ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.
രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രതിരോധം, സുരക്ഷ, പൊതുക്രമം എന്നിവയ്ക്കു തടസമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉത്തരവില്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്ത്യന്‍ സൈബര്‍ കുറ്റകൃത്യ ഏകോപന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് തടയുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വര്‍ഷം ജൂണ്‍ 29ന് 59 മൊബൈല്‍ ആപ്പുകളും സെപ്റ്റംബര്‍ രണ്ടിന് മറ്റു 118 ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു. അലി സപ്ലയേഴ്‌സ് മൊബൈല്‍ ആപ്പ്, അലിബാബ വര്‍ക്ക്‌ബെഞ്ച്, കാംകാര്‍ഡ്-ബിസിനസ് കാര്‍ഡ് റീഡര്‍, സ്‌നാക് വീഡിയോ തുടങ്ങിയവയും ഇന്നലെ നിരോധിച്ചവയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."