പൊതുവിദ്യാലയങ്ങള്‍ കാലത്തെ അതിജീവിക്കണം: കെ.വി സുമേഷ്
ഉരുവച്ചാല്‍: പൊതുവിദ്യാലയങ്ങള്‍ സമൂഹത്തിന്റെ മുന്‍പോട്ടുള്ള പാതയില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും കാലഘട്ടത്തിന്റെ ആവശ്യകതയെ അതിജീവിക്കുന്നതാവണം പൊതു വിദ്യാലയങ്ങളെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്.
മാലൂര്‍ യു.പി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമവും ബഹുജന കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും മാത്രമല്ല, പൂര്‍വ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മാലൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ് അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ ടി.വി മാധവന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജിത്ത്, മട്ടന്നൂര്‍ എ.ഇ.ഒ എ.പി അംബിക, പുത്തലത്ത് അനില്‍, കെ. ഹരീന്ദ്രന്‍, സി.കെ ഗീത, പി. ജലജ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളായ പി.എസ് അമയ, നിഹാര രാജേഷ്, അശ്വനി, അയന, അനുരാഗ്, ദൃശ്യ, കെ. ദേവിക, അശ്വതി എന്നിവരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."