മൂന്നില്‍ക്കൂടുതല്‍ തവണ ജയിച്ച് വീണ്ടും മത്സരിച്ചവരെ പുറത്താക്കി മുസ്ലിം ലീഗ്
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്ന് പ്രാവശ്യം ജനപ്രതിനിധികളായവര്‍ വീണ്ടും മത്സരിക്കരുതെന്ന നിര്‍ദേശം ലംഘിച്ചവരെ പുറത്താക്കി മുസ്ലിം ലീഗ്. ഇങ്ങനെ ആറു പ്രമുഖരെയാണ് മലപ്പുറം ജില്ലയില്‍ മാത്രം പുറത്താക്കിയത്.
കെ.കെ ഹൈദ്രോസ് ഹാജി (പുലാമന്തോള്‍ പഞ്ചായത്ത്), കപ്പൂര്‍ സൗദ (താഴേക്കോട് പഞ്ചായത്ത്), പച്ചീരി ഫാറൂഖ് (പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി), കെ.പി ഉമ്മര്‍ (മേലാറ്റൂര്‍), കുഞ്ഞലവിക്കുട്ടി (ഒതുക്കുങ്ങല്‍ പഞ്ചായത്ത്), കെ. ഫാത്തിമ ടീച്ചര്‍ (കാലടി പഞ്ചായത്ത്) എന്നിവരെയാണ് മലപ്പുറം ജില്ലാ കമ്മിറ്റി പുറത്താക്കിയത്.
മൂന്ന് പ്രാവശ്യം ജനപ്രതിനിധികളായവര്‍ ഇപ്രാവശ്യം മത്സരിക്കരുതെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്ഥികള്ക്കെതിരില് മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥികളെയും പുറത്താക്കിയിട്ടുണ്ട്.
ഷബീര്‍ പാറമ്മല്‍ (മലപ്പുറം മുനിസിപ്പാലിറ്റി), ടി.കെ സുലൈമാന്‍, പൊറ്റമ്മല്‍ മമ്മൂട്ടി (ചീക്കോട് പഞ്ചായത്ത്), തെക്കിണിയന്‍ അസൈന്‍, ആലമ്പാട്ടില്‍ റൈഹാനത്ത് (കോട്ടക്കല്‍ മുനിസിപ്പാലിറ്റി), സി.എം ഫൈസല്‍ (തിരൂര്‍ മുനിസിപ്പാലിറ്റി), ടി.എന്‍ ഷാജി, സി.പി. സാലിഹ്, സി.പി സത്താര്‍ (മംഗലം പഞ്ചായത്ത്), പച്ചീരി സുരയ്യ ഫാറൂഖ് (പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി), ഇണ്ണീന്‍കുട്ടി ചോലക്കല്‍ (ഏലംകുളം പഞ്ചായത്ത്) എന്നിവരെയാണ് വിമതരായി മത്സരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."