കോട്ടപ്പുറം-അച്ചാംതുരുത്തി പാലം ഡിസംബറില്‍ പൂര്‍ത്തിയാക്കും
നീലേശ്വരം: കോട്ടപ്പുറം - അച്ചാംതുരുത്തി പാലം ഡിസംബറില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ രവീന്ദ്രന് പറഞ്ഞു. നിര്‍മാണം നടക്കുന്ന പാലം സന്ദര്‍ശിക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടര്‍ന്ന് നഗരസഭാ അധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2009 ലാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 30 മാസങ്ങള്‍ കൊണ്ടു പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചിരുന്ന പദ്ധതി പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇതിനെതിരേ നിരവധി പ്രക്ഷോഭവും നടന്നിരുന്നു. പാലത്തിന്റെ നിര്‍മാണത്തിന് 2008 ലെ എസ്റ്റിമേറ്റ് നിലവില്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് സംഘം ചര്‍ച്ചയില്‍ അറിയിച്ചു. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ പി.പി മുഹമ്മദ്റാഫി, എ.കെ കുഞ്ഞികൃഷ്ണന്, പി.എം സന്ധ്യ, കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് പ്രോജക്ട് എന്‍ജിനീയര്‍ ശശിധരന്, ബ്രിഡ്ജ് കോര്പറേഷന് എന്‍ജിനീയര്‍ അനില്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."