ചെറുപുഴ ചെക്ക്ഡാം നാടിന് സമര്‍പ്പിച്ചു
ചെറുപുഴ: ജലവിഭവ വകുപ്പ് നബാര്‍ഡ് സഹായത്തോടെ ചെറുപുഴ കമ്പിപ്പാലത്തിന് സമാന്തരമായി കാര്യങ്കോട് പുഴക്ക് കുറുകെ നിര്‍മിച്ച വെന്റഡ് ചെക്ക്ഡാം കം ട്രാക്ടര്‍വേ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ജനങ്ങള്‍ ജലസാക്ഷരതയുള്ളവരായി മാറണമെന്നു മന്ത്രി പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായി. സി. സത്യപാലന്‍, ജമീല കോളയത്ത്, ഫിലോമിന ജോണി ആക്കാട്ട്, വി. കൃഷ്ണന്‍, ജയിംസ് പന്തമ്മാക്കല്‍, കെ. കോമളവല്ലി, രഞ്ജിത് പുളിയക്കോടന്‍, ടോമി പുതുപ്പള്ളിയില്‍, മാത്യു മണ്ണനാനി, കെ. കുഞ്ഞികൃഷ്ണന്‍, ജെ. സെബാസ്റ്റ്യന്‍, എം.വി ശശി, പി. കൃഷ്ണന്‍, എം. രാമകൃഷ്ണന്‍, എന്‍.കെ ഭാസ്‌കരന്‍, ഷാജഹാന്‍, എന്‍.കെ ബാബു, എം.ടി സുരേഷ്‌കുമാര്‍, കെ.എ ജോഷി, പി.സുഹാസിനി സംസാരിച്ചു. ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ കെ.പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വയക്കര, ചിറ്റാരിക്കാല്‍, പാലാവയല്‍ വില്ലേജുകളിലെ 1038 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യമൊരുക്കാന്‍ പദ്ധതിയിട്ട് നിര്‍മിച്ചതാണ് ചെക്ക് ഡാം. 100 മീറ്റര്‍ നീളത്തില്‍ 2.5 മീറ്റര്‍ ഉയരത്തില്‍ സംഭരണ ശേഷിയുണ്ട്. നാട്ടുകാര്‍ക്ക് വാഹനസൗകര്യവും ലക്ഷ്യമിട്ട് ചെക്ക്ഡാമിനു മുകളില്‍ 4.80 മീറ്റര്‍ വീതിയില്‍ ട്രാക്ടര്‍വേയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2016 ഫെബ്രുവരി 26ന് പ്രവൃത്തി ആരംഭിച്ച ചെക്ക്ഡാം കം ട്രാക്ടര്‍വേ 6.87 കോടി രൂപ ചെലവില്‍ പൂര്‍ത്തികരിച്ചത് ഗോവ ആസ്ഥാനമായുള്ള ഡെല്‍കോണ്‍ എന്‍ജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."