വില്ലന്‍മാരെ തുരത്താം
കണ്ണിലെ കൃഷ്ണമണിപോലെയാണ് നമ്മള്‍ ഓരോ കാര്‍ഷിക വിളകളും നട്ടു സംരക്ഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിക്കാനെത്തുന്ന ചില വില്ലന്മാരുണ്ട്, കീടങ്ങള്‍. അവയെ തുരത്തിയെങ്കില്‍ മാത്രമേ, പ്രതീക്ഷിച്ച വിളവ് ലഭിക്കുകയുള്ളൂ. ഏതെക്കൊയാണ് കീടങ്ങള്‍..? വിളകള്‍ക്കും പരിസ്ഥിതിക്കും ദോഷമില്ലാത്ത നിയന്ത്രണമാര്‍ഗങ്ങളും നിരവധിയുണ്ട്. അവയെക്കുറിച്ചറിയാം.
ഇലചുരുട്ടിപ്പുഴു
പച്ചക്കറി ചെടികളുടെ ഇലകളെ ആക്രമിക്കുന്ന ഒരിനം കീടമാണ് ഇലചുരുട്ടിപ്പുഴു. നെല്ലിനെയും, പച്ചക്കറി ചെടികളുടെ ഇലകളെയും ആണ് സാധാരണ ഈ കീടം ആക്രമിക്കുന്നത്. ക്രമേണ ചെടികളുടെ വളര്‍ച്ച മുരടിച്ച് വാടിത്തുടങ്ങുന്നു. കാന്താരി മുളക് ലായനി ചെടികളില്‍ തളിച്ചാല്‍ ഈ കീടത്തെ പ്രതിരോധിക്കാനാകും.
കാന്താരി മുളക് ലായനി
പത്തുഗ്രാം കാന്താരി മുളക് ഒരുലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ച് ചേര്‍ക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പുഴുക്കളുടെ മേല്‍ തളിച്ചാല്‍ ഇവ ചാകും. പടവല പുഴു, വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടിപുഴു, പയര്‍ ചാഴി, കായ്തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ എന്നിവയ്‌ക്കെതിരേ കാന്താരി മുളക് ലായനി വ്യാപകമായി ഉപയോഗിക്കുന്നു.
ചിത്രകൂടപ്പുഴു
ചിത്രകൂടം ചെടികളുടെ ഇലകളെ ആക്രമിക്കുന്ന ഒരു കീടമാണ് ചിത്രകൂടപ്പുഴു. ഇലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നതിനാല്‍ ഇലകളുടെ ഭാഗത്ത് വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. പച്ചക്കറി ചെടികളുടെ ഇലകളെയാണ് കൂടുതലായി ആക്രമിക്കുന്നത്. ഇലകളുടെ പച്ചപ്പ് ഭക്ഷിക്കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ച മുരടിച്ചു ചെടികള്‍ നശിക്കുന്നു. വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ കീടത്തെ പ്രതിരോധിക്കാനാകും.
നിര്‍മിക്കുന്ന വിധം
200 മില്ലി വേപ്പെണ്ണ, 500 മില്ലി ചൂടുവെള്ളത്തില്‍ 50 ഗ്രാം അലക്ക് സോപ്പ് അലിയിച്ചതും 200 ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തും കൂടി ചേര്‍ത്ത് സാവധാനത്തില്‍ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തില്‍ ഒന്‍പത് ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്താല്‍ 10 ലിറ്റര്‍ വേപ്പെണ്ണ ലായനി രണ്ടു വീര്യത്തില്‍ ലഭിക്കും. പച്ചത്തുള്ളന്‍ എന്ന കീടത്തിനെതിരേയും ഇലകളുടെ അടിഭാഗത്തായി ഇത് തളിക്കാവുന്നതാണ്.
എലി
കരണ്ടണ്ടുതീനി വര്‍ഗത്തില്‍പ്പെട്ട ഒരു സസ്തനിയാണ് എലി. ഇവ ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നു. കൂടുതലും മനുഷ്യ സാമീപ്യത്തില്‍ ജീവിക്കുന്ന ഇവ കൃഷികള്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ക്കും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവര്‍. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവര്‍ത്തനമാണ്.
ചില്ലറയല്ല ശല്യം
തുരപ്പന്‍ എലി, പെരുച്ചാഴി, തവിട്ടെലി, കറുത്ത എലി എന്നിവ റബ്ബറിന് പലതരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്താറുണ്ടണ്ട്. ചെറിയ റബ്ബര്‍ ചെടികളുടെ തണ്ടണ്ടുകള്‍ വെട്ടിയും, കപ്പ കിഴങ്ങുകള്‍ കരണ്ടണ്ടും നശിപ്പിക്കുന്നു. എലികള്‍ മണ്ണിനടിയില്‍ മാളങ്ങള്‍ ഉണ്ടണ്ടാക്കി രണ്ടണ്ടു മുതല്‍ മൂന്നുവര്‍ഷംവരെ പ്രായമുള്ള ഇളം റബ്ബര്‍ മരങ്ങളുടെ തായ്‌വേരുകളും തിന്നു നശിപ്പിക്കും. ധാന്യങ്ങളെ വന്‍തോതില്‍ നശിപ്പിക്കുന്നു. വയലുകള്‍, ധാന്യപ്പുരകള്‍, പത്തായങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തിന്നു തീര്‍ക്കുന്നതിന്റെ പത്തിരട്ടി മറ്റുവിധത്തില്‍ ഇവ നശിപ്പിക്കുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
എലികളെ നശിപ്പിക്കുവാനായി നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ടണ്ട്. എലിവില്ല്, എലിപ്പത്തായം, എലിക്കെണി എന്നിവ സര്‍വസാധാരണമായി എലിയെ പിടിക്കുവാന്‍ ഉപയോഗിക്കുന്നു. കൂടാതെ നിരവധി എലിവിഷങ്ങളും മാര്‍ക്കറ്റില്‍ സുലഭമാണ്. ആഹാരപദാര്‍ഥങ്ങളുമായി ചേര്‍ത്ത് ഈ വിഷവസ്തുക്കള്‍ എലി സാധാരണ പ്രത്യക്ഷപ്പെടാറുള്ള സ്ഥലങ്ങളില്‍ വയ്ക്കുകയാണു പതിവ്. എലി മാളങ്ങളില്‍ വിഷപ്പുക കയറ്റിവിട്ടും എലിയെ നശിപ്പിക്കാറുണ്ടണ്ട്.
ചാഴി
നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷഡ്പദമാണ് ചാഴി. പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ചാഴി കര്‍ഷകരുടെ പേടിസ്വപ്നമാണ്. നെല്ലിലും പയര്‍ വര്‍ഗ സസ്യങ്ങളിലുമാണ് ഇവയുടെ ആക്രമണം അധികമായി കണ്ടണ്ടുവരുന്നത്.
ശരീരത്തിന്റെ പുറംഭാഗം തവിട്ടുനിറത്തിലും അടിഭാഗം പച്ചനിറത്തിലുമായി കാണപ്പെടുന്ന ഈ കീടം മെലിഞ്ഞ് നീളം കൂടിയതും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. കതിര്‍കുല പുറത്തുവന്ന് പാല്‍ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം. ഈ സമയങ്ങളില്‍ ഇവയെ ധാരാളമായി കതിരിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ പ്രാണികള്‍ നെന്മണികള്‍ തുളച്ച് ഉള്ളിലെ പാല്‍ വലിച്ചുകുടിച്ച് മണികള്‍ പതിരാക്കി മാറ്റി വിളനഷ്ടം ഉണ്ടണ്ടാക്കുന്നു.
തടപ്പുഴു
തടപ്പുഴു വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ്. തടതുരപ്പന്‍, പിണ്ടണ്ടിതുരപ്പന്‍ ചെള്ള്, ചെള്ളി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു. എല്ലാ ഇനം വാഴകളെയും തടപ്പുഴു ആക്രമിക്കാറുണ്ടെണ്ടങ്കിലും നേന്ത്രനാണ് കൂടുതല്‍ ഇഷ്ടം. വണ്ടണ്ടുകളില്‍ ആണും പെണ്ണും ഉണ്ടെണ്ടങ്കിലും പെണ്‍വണ്ടണ്ടുകളാണ് ഉപദ്രവം കൂടുതലായി നടത്തുന്നത്. ആണ്‍ വണ്ടണ്ടുകളുടെ എണ്ണവും കുറവായിരിക്കും. പെണ്‍വണ്ടണ്ടുകളേക്കാള്‍ വലിപ്പം കുറഞ്ഞവയും കൊമ്പുകള്‍ പരുപരുത്തതുമാണ്. ഇവയുടെ ആക്രമണം അടുത്തകാലങ്ങളില്‍ കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. വണ്ടണ്ടുകള്‍ക്ക് കറുപ്പോ ചുവപ്പുകലര്‍ന്ന തവിട്ടുനിറമോ ആയിരിക്കും. ആണ്‍ വണ്ടണ്ടുകള്‍ക്ക് പെണ്‍വണ്ടണ്ടിനേക്കാള്‍ വലിപ്പം കുറവാണ്.
കൂടുന്ന ആക്രമണം
വാഴനട്ട് നാലഞ്ചു മാസമാകുന്നതോടെ പിണ്ടണ്ടി രൂപപ്പെട്ടുവരും. ഈ സമയത്താണ് ആക്രമണം തുടങ്ങുന്നത്. വാഴകളിലെ കരിയിലകളില്‍ പറ്റിപ്പിടിച്ച് തടകള്‍ തുരന്ന് പിണ്ടണ്ടിതിന്ന് വളര്‍ന്ന് മുട്ടയിടും. ഇവ വളര്‍ന്ന് കൂട്ടത്തോടെ പിണ്ടണ്ടി തിന്നുന്നതോടെ തലപ്പ് നേരേനില്‍ക്കാനാവാതെ ഒടിഞ്ഞുവീഴും. കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രന്‍, പാളയന്‍കോടന്‍, പൂവന്‍, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടണ്ടിതുരപ്പന്‍ രൂക്ഷമായി ബാധിക്കുന്നുണ്ടണ്ട്. റോബസ്റ്റ്, ഞാലിപ്പൂവന്‍ തുടങ്ങിയ ഇനങ്ങളില്‍ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്. വാഴത്തടയില്‍ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയില്‍ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. കൃഷിയിടം വൃത്തിയാക്കി ഇടുക എന്നതാണ് പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗം.
പരിസ്ഥിതി സൗഹൃദം
വേപ്പെണ്ണ എമല്‍ഷന്‍ ഒരു പ്രധാനപ്പെട്ട ജൈവ കീടനാശിനിയാണ്. ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായി ജൈവികമായ വസ്തുക്കളാല്‍ നിര്‍മിക്കുന്ന കീടനാശിനിയായ വേപ്പെണ്ണ എമല്‍ഷന്‍ ചെടികളില്‍ ഉപയോഗിക്കുന്നതുമൂലം ചെടികള്‍ക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകള്‍ ഉണ്ടണ്ടാക്കുന്നില്ല. ഇതാണ് രാസകീടനാശിനികളില്‍ നിന്നും ജൈവകീടനാശിനികള്‍ക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികള്‍ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരി മുളക് തുടങ്ങിയവയില്‍ മറ്റ് ജൈവവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്നു. ജൈവ കൃഷികളില്‍ ഒഴിച്ച് കൂടാനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമല്‍ഷന്‍. ഇലതീനി പുഴുക്കള്‍, ചിത്രകൂടം, വെള്ളീച്ച, പയര്‍ പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരേ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമല്‍ഷന്‍.
വേപ്പണ്ണ എമല്‍ഷന്‍ തയാറാക്കാം
വേപ്പെണ്ണ,ബാര്‍ സോപ്പ് എന്നിവ ഉപയോഗിച്ചാണ് വേപ്പെണ്ണ എമല്‍ഷന്‍ നിര്‍മിക്കുന്നത്. ഒരു ലിറ്റര്‍ വേപ്പെണ്ണ ഉണ്ടണ്ടാക്കാന്‍ ഏകദേശം 65 ഗ്രാം ബാര്‍ സോപ്പ് ആണ് വേണ്ടണ്ടത്. അര ലിറ്റര്‍ ചൂട് വെള്ളത്തില്‍ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക. ഇതിലേക്ക് വേപ്പെണ്ണ ചേര്‍ത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളുടെ ഇലകളില്‍ തളിക്കാന്‍. നല്ല വെയില്‍ ഉള്ളപ്പോള്‍ തളിക്കുന്നതാണ് ഫലപ്രദം. വേപ്പെണ്ണ എമല്‍ഷന്‍ അധിക നാള്‍ ഇരിക്കില്ല. ആവശ്യത്തിന് അനുസരിച്ച് കുറച്ചു നിര്‍മിക്കുന്നതാണ് അഭികാമ്യം.
ആമ വണ്ട്
വഴുതനയെ അക്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കീടമായ ആമവണ്ട് സാധാരണയായി ഇലകളിലാണ് കണ്ടുവരുന്നത്. ആമയുടെ ആകൃതിയോട് സാമ്യമുള്ളവയായതിനാലാണ് ആമവണ്ടണ്ടുകള്‍ എന്ന് വിളിക്കുന്നത്. ദീര്‍ഘവൃത്താകാരമായതും കോവെക്‌സ് ആകൃതിയുള്ളതുമായ ശരീരമാണ് ഇത്തരം വണ്ടുകള്‍ക്ക്. ഇവ കൂട് കൂട്ടി താമസിക്കാറുള്ളത് ചെടിയുടെ ഇലകളിലാണ്. ഇവ ഇലയുടെ ഹരിതകം തിന്നു ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്നു. ഒരു സെന്റീമീറ്റര്‍ വരെ വലിപ്പം.
സ്വര്‍ണമയമായ വണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. നേരിയ പച്ചകലര്‍ന്ന സ്വര്‍ണനിറമുള്ള ഈ വണ്ടുകളെ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ നിറം ഓറഞ്ചായി മാറും. ഇടയ്ക്ക് കറുത്ത പുള്ളികളും ഉണ്ടാവും. മിക്ക സ്പീഷീസുകളുടെയും വര്‍ണാഭമായ നിറങ്ങള്‍ മരണത്തോടെ ഇല്ലാതാവും. ലാര്‍വയും മാതൃജീവിയും ഒരു ചെടിയില്‍ത്തന്നെയായിരിക്കും കാണപ്പെടുക. ഒരു വര്‍ഷത്തില്‍ തന്നെ നിരവധി തലമുറകള്‍ക്ക് ഇവ ജന്മം നല്‍കുന്നു.
എങ്ങനെ ഓടിക്കാം
വേപ്പെണ്ണ പയസ്യം ആമ വണ്ടുകള്‍, പച്ചത്തുള്ളന്‍, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകള്‍, കുരുമുളക് ചെടിയെ ബാധിക്കുന്ന പ്രധാന കീടമായ പൊള്ളുവണ്ട്, കായ്തുരപ്പന്‍, തണ്ടണ്ടുതുരപ്പന്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ്. വേപ്പ് എന്ന ഔഷധ സസ്യത്തില്‍ നിന്ന് നിര്‍മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുര്‍വേദചികിത്സയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടണ്ട്. വേപ്പെണ്ണ ലായനി ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."