HOME
DETAILS
MAL
ബ്ലഡ് ഡോണേഴ്സ് കേരള, രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
backup
November 25 2020 | 17:11 PM
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ്ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാന്പ് ഡിസംബർ 4ന് വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:30 വരെ കിംങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈനിലെ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ സ്മരണക്കായാണ് ഈ രക്തദാനമെന്നും സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 33015579, 39125828, 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."