'അപരചിഹ്നം' തെരഞ്ഞെടുപ്പു കമ്മിഷനു മുന്പില് ധര്‍ണയുമായി ബി.ജെ.പി
തിരുവനന്തപുരം: കോര്‍പറേഷനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുന്ന അപരന്മാര്ക്ക് റോസാപൂവ് ചിഹ്നം നല്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയ്ക്കെതിരേ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ധര്‍ണ നടത്തി. താമരയോട് സാദൃശ്യമുള്ള ചിഹ്നം നല്കി എന്നാരോപിച്ചായിരുന്നു ധര്‍ണ. അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ ചിഹ്നത്തിന് സാമ്യമുള്ള ചിഹ്നം ഒരിക്കലും അപരന്മാര്ക്ക് നല്‍കരുതെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴ്വഴക്കം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ചില സി.പി.എം അനുകൂല ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ആരോപിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.സുധാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരന് നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."