കേരള ട്രാവല്‍മാര്‍ട്ടിന് നാളെ തുടക്കം
കൊച്ചി: പ്രളയത്തില്‍ തകര്‍ന്നുപോയ കേരളത്തിന്റെ ടൂറിസം രംഗത്ത് പുത്തനുണര്‍വ് നല്‍കാന്‍ കേരള ട്രാവല്‍മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് നാളെ തുടക്കമാകും. കൊച്ചി ബോള്‍ഗാട്ടി ഐലന്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യും.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 1600ഓളം ബയര്‍മാരാണ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ എത്തുക. രാജ്യത്തിനകത്തും പുറത്തും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികളും പ്രതിനിധികളുമടങ്ങുന്നതാണ് ബയര്‍മാരുടെ സംഘം. വിദേശത്തു നിന്നു മാത്രം 545 പേര്‍ പരിപാടിക്കെത്തുന്നുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ആസ്‌ത്രേലിയ, ബ്രിട്ടണ്‍ അടക്കം 66 വിദേശരാജ്യങ്ങളില്‍ നിന്നാണ് പ്രതിനിധികള്‍ എത്തുന്നത്. ഇതു കൂടാതെ 1090 ആഭ്യന്തര ബയര്‍മാരും മേളയ്ക്കായി എത്തും. നാനൂറോളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, കേന്ദ്ര ടൂറിസം വകുപ്പ് ഉപദേശക സമിതി വിദഗ്ധ അംഗം ഏബ്രഹാം ജോര്‍ജ്, കെ.ടി.എം സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറര്‍ ഗോപിനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."