വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണം: സി.പി.എം
ഇരാറ്റുപേട്ട: നഗരസഭാ ഭരണത്തെയും ലോക്കല്‍ സെക്രട്ടറിയേയും കുറിച്ച് നടത്തുന്ന വ്യജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പാര്‍ട്ടി വിരുദ്ധരാണ് വ്യജവാര്‍ത്തകള്‍ സൃഷ്ടിച്ചുവിടുന്നതെന്നും സി.പി.എം നേതൃത്വം. ലോക്കല്‍ കമ്മറ്റിക്കെതിരെ ഉടമസ്ഥത കാണിക്കാത്ത പോസ്റ്റര്‍ പ്രചരണം നടത്തുകയും നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ ലോക്കല്‍ സെക്രട്ടറി ഇടപെടുന്നുവെന്നും നഗരസഭാ ചെയര്‍മാനും ലോക്കല്‍ സെക്രട്ടറിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും വസ്തുതാവിരുദ്ധമായ പ്രചരണമുണ്ടായി.
12 അടി വീതി ഉണ്ടായിരുന്ന പാണംതോട് കരകള്‍ കെട്ടി വസ്തു സംരക്ഷിക്കാന്‍ നഗരസഭ അനുവാദം നല്‍കി പതിനാലര അടി വീതിയില്‍ പാണം തോട് സംരക്ഷിക്കുകയായിരുന്നെന്നും ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച താല്‍കാലിക ഡിവൈഡര്‍ റോഡിനു വീതികുറവുള്ള ഭാഗത്തെ ഡിവൈഡര്‍ നീക്കം ചെയ്യുകയും വീതിയുള്ള ഭാഗത്തെ ഡിവൈഡര്‍ നിലനിര്‍ത്തുകയുമായിരുന്നു.
60 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് നഗരസഭ രൂപം നല്‍കിയിരിക്കുന്നത്. ഇതുമൂലം അസഹിഷ്ണതയുണ്ടായവരാണ് നഗരസഭയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും നിലപാട് രണ്ടു തട്ടിലാണെന്ന പ്രചാരണം നടത്തുന്നതെന്ന് നഗരസഭാധ്യക്ഷന്‍ ടി.എം.റഷീദും സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.ഐ. നൗഷാദും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."