ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ: ജിദ്ദയിൽ ബൂട്ടണിഞ്ഞ സ്മരണയിൽ സഊദി കായിക ലോകം
റിയാദ്: അന്തരിച്ച കാൽപന്ത് കളിയിലെ ഇതിഹാസം ഡീഗോ മറഡോണയുടെ സ്മരണയിൽ സഊദി കായിക ലോകം. യുവത്വത്തിന്റെ ചുറുചുറുക്കിൽ രാജ്യത്ത് ബൂട്ടണിഞ്ഞ ആ കുറിയ മനുഷ്യന്റെ വേർപാടിലാണ് സഊദിയിലെ ഫുട്ബോൾ പ്രേമികൾ. കഴിഞ്ഞ ദിവസം മറഡോണയുടെ വേർപാട് പുറത്ത് വന്നത് മുതൽ ജിദ്ദയിലെ മൈതാനത്ത് ബൂട്ടണിഞ്ഞ ഓർമ അയവിറക്കുകയാണ് സഊദി ഫുട്‌ബോൾ ലോകം.
[caption id="attachment_908986" align="alignnone" width="393"] എക്‌സിബിഷൻ മത്സരത്തിൽ പങ്കെടുക്കാൻ ജിദ്ദയിലെത്തിയ മറഡോണയെ സ്വീകരിക്കുന്നു[/caption]1986 ൽ അർജന്റീനക്ക് മറക്കാനാവത്ത നിലയിൽ ലോകക്കപ്പ് നേടിക്കൊടുത്ത് രണ്ടാം വർഷമാണ് അൽ അഹ്‌ലി ക്ലബ്ബിന് വേണ്ടി 1988 ൽ ജിദ്ദ മൈതാനത്ത് മറഡോണ കോട്ടണിഞ്ഞത്. ഡെൻമാർക്കിന്റെ ബ്രോണ്ട്ബിക്കെതിരായ ഒരു എക്സിബിഷൻ മത്സരത്തിലാണ് ക്ലബ്ബിന്റെ അമ്പതാം വാർഷികം ആഘോഷത്തിൽ ക്ലബ്ബിനെ സഹായിക്കാനായി അൽ അഹ്‌ലിയുടെ കുപ്പായം അണിഞ്ഞത്. കളിക്കിടെ പരിക്കേൽക്കുമെന്ന് ഭയന്ന് സഊദിയിലേക്കുള്ള യാത്ര തടയാനും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും മറഡോണ അതെല്ലാം വകഞ്ഞു മാറ്റി രാജ്യത്തെത്തുകയായിരുന്നു.
[caption id="attachment_908988" align="alignnone" width="312"] ജിദ്ദ ഗ്രൗണ്ടിൽ കളിക്കിടെ മറഡോണ[/caption]താരത്തിന്റെ സാന്നിധ്യത്തിൽ പ്രചോദനം ഉൾക്കൊണ്ട് അൽ-അഹ്‌ലി അവരുടെ യൂറോപ്യൻ എതിരാളികളെ 5-2 ന് അന്ന് പരാജയപ്പെടുത്തി അന്ന് വെന്നിക്കൊടി പാറിപ്പിച്ചു. ഇതിൽ രണ്ട് ഗോളുകളാണ് മറഡോണ അന്ന് ക്ലബ്ബിന് വേണ്ടി നേടിക്കൊടുത്തത്. മറഡോണയുടെ ഓരോ ഗോളുകളും വൻ ആരവത്തോടെയാണ് നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയം ആഘോഷിച്ചത്.
1987 ൽ മറഡോണയുടെ ജിദ്ദയിലെ ശ്രദ്ധേയമായ കളി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."