പ്രണയിക്കാനാവില്ലായിരിക്കാം...എന്നാല്‍ ഒരു ജന്മം മുഴുവന്‍ കരുത്തായി ഞാനുണ്ടാവും നിങ്ങളോടൊപ്പം'- തെരുവില്‍ കുരുത്ത സ്‌നേഹഗാഥ
കോരിച്ചൊരിയുന്ന ഒരു മഴത്തണുപ്പിലാണ് അവള്‍ അയാളെ ആദ്യം കാണുന്നത്. മരച്ചുവട്ടില്‍ തണുത്തു വിറങ്ങലിച്ച് അടച്ചു വെക്കാന്‍ ഒരു വാതിലു പോലുമില്ലാത്ത കുടിലില്‍ തനിച്ചായിപ്പോയ മകളെ ഓര്‍ത്തുള്ള വേവലാതിയും ശൂന്യമായ ജീവിതത്തെ കുറിച്ചുള്ള നോവുകളും എല്ലാം ചേര്‍ന്ന് വല്ലാത്ത ഒരവസ്ഥയിലായിരുന്നു അവളപ്പോള്‍. എല്ലാ സങ്കടങ്ങളും കൂടി സ്വന്തം മിടിപ്പു പോലുമറിയാത്ത കനത്ത മഴയുടെ ഓരം പറ്റി അവളില്‍ നിന്ന് ആര്‍ത്തിറങ്ങി. മഴ തീര്‍ത്ത വെള്ളച്ചാലുകളേക്കാള്‍ വലിയ ഒഴുക്കായി അവളുടെ കണ്ണുനീര്‍. മേഘക്കീറില്‍ മറഞ്ഞിരിക്കുന്ന സൂര്യനെ നോക്കി അവളാര്‍ത്തു. തൊണ്ട പൊട്ടും വരെ ചീറി....എത്രനേരം കഴിഞ്ഞെന്നറിയില്ല. സങ്കടത്തളര്‍ച്ചയില്‍ വന്നൊരു നിശബ്ദതക്കിടെയാണ് ഒരാള്‍ തൊണ്ടയനക്കുന്ന ശബ്ദം കേട്ടത്. അവളുടെ തൊട്ടപ്പുറത്തായി വീല്‍ ചെയറില്‍ ഒരാള്‍. എത്രയോ നേരമായി അയാള്‍ അവളെ വിളിക്കുകയായിരുന്നു. കാഴ്ചയില്‍ യാചകനെ പോലെ തോന്നിക്കുന്ന യുവാവിനോട് തന്റെ കയ്യില്‍ താരാനായി ഒന്നുമില്ലെന്ന് പറയാനാണ് അവള്‍ക്കു തോന്നിയത്. ഒന്നും മിണ്ടാതെ തടഞ്ഞു നിര്‍ത്തിയ ഒരു പുഞ്ചിരിയില്‍ ഔരു അന്‍പതു രൂപ അവള്‍ക്കു നേരെ നീട്ടി. അന്നത്തെ അയാളുടെ സമ്പാദ്യം. പിന്നെ അയാള്‍ മഴയിലേക്കിറങ്ങിപ്പോയി....നനഞ്ഞു കുതിര്‍ന്ന ആ നോട്ടും പിടിച്ച് അവള്‍ നിര്‍ന്നിമേഷയായി...ഇതായിരുന്നു അവരുടെ കൂടിക്കാഴ്ച. തന്റെ ശരീരത്തിന്റെ മണമില്ലാത്ത, അവള്‍ക്കു കിട്ടുന്ന ആദ്യത്തെ പൈസയായിരുന്നു അത്.
സങ്കടത്തളര്‍ച്ചയില്‍ വന്നൊരു നിശബ്ദതക്കിടെയാണ് ഒരാള്‍ തൊണ്ടയനക്കുന്ന ശബ്ദം കേട്ടത്. അവളുടെ തൊട്ടപ്പുറത്തായി വീല്‍ ചെയറില്‍ ഒരാള്‍. എത്രയോ നേരമായി അയാള്‍ അവളെ വിളിക്കുകയായിരുന്നു.
ഇവളെ നമുക്കെന്തും വിളിക്കാം. രാധയെന്നോ ലിസിയെന്നോ ലൈലയെന്നോ....പിറന്നതെവിടെയാണെന്നോ എപ്പോഴാണെന്നോ അറിയില്ല. രക്ഷിതാക്കളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തെരുവില്‍ വളര്‍ന്നു. സ്‌നേഹത്തെ കുറിച്ചവള്‍ക്കറിയില്ല. ശരീരം വളരുന്നതോടൊപ്പം അവളെ തേടിയെത്താന്‍ ആളുകളുണ്ടായി. അവളുടെ രാവുകള്‍ക്കും പകലുകള്‍ പല നിറം പല ഗന്ധം. ഇതിനിടയിലെപ്പോഴോ ഒരു കുഞ്ഞു പിറന്നു. പിന്നെ മകള്‍ക്കു വേണ്ടിയായി അലച്ചില്‍. തിരിച്ചറിവിലേക്കെത്തും തോറും മകള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്തിനാണ് അമ്മ രാത്രി ജോലിക്കു പോവുന്നതെന്നാണ് അവളുടെ സംശയം. ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ ശേഷിച്ചു.ഈ ജീവിതത്തില്‍ നിന്നു രക്ഷപ്പെടാന്‍ എത്രയോ ആശിച്ചിട്ടുണ്ട്. ഒരിക്കലും അഴിഞ്ഞു പോരാന്‍ പറ്റാത്ത കുരുക്കിലകപ്പെട്ട പോലെയായിരുന്നു അവളുടെ അവസ്ഥ.
തന്റെ ശരീരത്തിന്റെ മണമില്ലാത്ത, അവള്‍ക്കു കിട്ടുന്ന ആദ്യത്തെ പൈസയായിരുന്നു അത്.
അന്ന മരച്ചുവട്ടില്‍ നിന്നും പെരുമഴയിലേക്കുരുണ്ടു പോയ വീല്‍ചെയറും തേടി പിന്നേയും അവള്‍ കുറേ അലഞ്ഞു. ഒടുവില്‍ കണ്ടെത്തി. അന്നും ഒരു മരത്തണലിലായിരുന്നു അയാള്‍. അബ്ബാസ് എന്നായിരുന്നു അയാളുടെ പേര്. അയാള്‍ സ്വന്തത്തെ കുറിച്ച് അന്ന് ഒരുപാട് സംസാരിച്ചു. വൈകല്യമുള്ള ഒരാളെ നോക്കാനാവില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയതായിരുന്നു ഭാര്യ. തനിച്ചാണ്. സഹായത്തിന് ആരുമില്ലാതെ. അന്ന് ജീവിതത്തില്‍ ആദ്യമായി അവളുടെ മനസ്സില്‍ ഒരു ഇഷ്ടം നിറഞ്ഞു. അവള്‍ അയാളോട് പറഞ്ഞു.' വരണ്ട രാവിന്റെ ഇരുട്ടില്‍ പ്രണയം വറ്റിപ്പോയവളാണ് ഞാന്‍. നിങ്ങളെ പ്രണയിക്കാനെനിക്കാവില്ല..എന്നാല്‍ ഈ വീല്‍ചെര്‍ പിടിക്കാന്‍...തളര്‍ന്നു പോലുമ്പോള്‍ കരുത്താവാന്‍ ഞാനെന്നും കുടെയുണ്ടാവും'. പരന്നൊഴുകിയ ചിരിയില്‍ അയാള്‍ അവളുടെ വാക്കുകള്‍ക്ക് തുടര്‍ച്ചയായി. 'സ്‌നേഹമില്ലാതെ ഈ ചക്രക്കസേര ഒരാള്‍ക്കും ഉന്തിത്തരാനാവില്ല'.
നാലു വര്‍ഷമായി അബ്ബാസിന്റെ നല്ലപാതിയായി അവന്റെ ജീവിത്തിലെത്തിയിട്ട്. ഇപ്പോള്‍ അവളുടെ രാവുകള്‍ക്ക് സുഗന്ധമാണ്. പ്രണയം വഴിയുന്ന നന്മ നിറയുന്ന സുഗന്ധം.
കടപ്പാട് 'ദ ലോജിക്കല്‍ ഇന്ത്യന്‍'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."