സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം; സൈബര്‍സെല്‍ അന്വേഷണം തുടങ്ങി
കല്ലമ്പലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയും രക്ഷകര്‍ത്താവിനെയും സോഷ്യല്‍ മീഡിയ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയും, സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.
കഴിഞ്ഞ എട്ടിന് കല്ലമ്പലം മാവിന്മൂടിനു സമീപത്തു വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആഗ്യം കാട്ടി അശ്ലീല ചുവയുള്ള സംഭാഷണങ്ങള്‍ പറഞ്ഞിരുന്നു. ഭയന്ന കുട്ടി വിവരം വീട്ടില്‍ പറഞ്ഞതിനെതുടര്‍ന്ന് അന്വേഷിക്കാനെത്തിയ രക്ഷകര്‍ത്താവിനെ ഇവര്‍ ഭീക്ഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടയില്‍ സംഘം ഒളിവില്‍ പോകുകയും കുട്ടിയേയും രക്ഷിതാവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."