HOME
DETAILS

മാധ്യമപ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ: വി.എസ്

  
backup
September 26 2018 | 04:09 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95-29

തിരുവനന്തപുരം: ആരൊക്കെ വേട്ടക്കാരുടെ പക്ഷത്ത് നിന്നാലും മധ്യമ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ എന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പ്രസ് ക്ലബ് ഹാളില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം ബലാത്കാരം ചെയ്യപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് നിശ്ശബ്ദത പാലിക്കാനാകില്ല. സ്ത്രീകളുടെ സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുകൊണ്ടാണ് ചെറുതും വലുതുമായ എല്ലാത്തരം പ്രശ്‌നങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ നേരിന്റെ പക്ഷം ചേരുന്നത്.
നാട്ടുകാരെ നേരറിയിക്കുക എന്നതാണ് പത്രധര്‍മം. വന്‍കിട കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങള്‍ പിടിച്ചടക്കി വാര്‍ത്തകളില്‍ പിടിമുറുക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം പാര്‍ശ്വവത്കരിക്കപ്പെടുന്നു. നിയന്ത്രണമില്ലാത്ത നവ മാധ്യമങ്ങള്‍ അരങ്ങ് വാഴുന്നു. സ്വദേശാഭിമാനി അരങ്ങൊഴിഞ്ഞ് ഒരു നൂറ്റാണ്ട് കഴിയുമ്പോഴും അദ്ദേഹത്തിന്റെ ഓര്‍മകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നും വെളിച്ചവും ദിശാബോധവും നല്‍കുന്നു.
അഴിമതിയും ജനാധിപത്യ ധ്വംസനവും മുഖമുദ്രയാക്കിയ രാജഭരണത്തോട് മൂര്‍ച്ചയുള്ള വാക്കുകൊണ്ട് കലാപം സൃഷ്ടിച്ച പത്രപ്രവര്‍ത്തകനാണ് സ്വദേശാഭിമാനി എന്നും വി.എസ് അനുസ്മരിച്ചു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദ് അധ്യക്ഷനായി.
സെക്രട്ടറി എം. രാധാകൃഷ്ണന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എം.ജി രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago