മാനം കാക്കാന്‍ വിന്‍ഡീസും അഫ്ഗാനും ഇന്നു നേര്‍ക്കുനേര്‍
ലീഡ്‌സ്: ജയത്തോടു കൂടി ഈ ലോകകപ്പിനോട് വിടപറയാമെന്ന പ്രതീക്ഷയോടു കൂടിയാണ് അഫ്ഗാനും വിന്‍ഡീസും ഇന്ന് കളിക്കാനിറങ്ങുന്നത്. ഈ ലോകകപ്പ് തീര്‍ത്തും നിരാശാജനകമായിരുന്നു ഇരു ടീമുകള്‍ക്കും. ഒരു മത്സരം പോലും ജയിക്കാത്ത അഫ്ഗാനും ഒരു മത്സരം മാത്രം ജയിച്ച വിന്‍ഡീസും ഈ ലോകകപ്പ് മറക്കാനാഗ്രഹിക്കുന്നവരാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാമതുള്ള വിന്‍ഡീസിനും 10ാമതുള്ള അഫ്ഗാനും ഇനി സാധ്യതകളും പ്രതീക്ഷകളുമില്ല.
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന പ്രതീക്ഷിച്ച അഫ്ഗാന് തുടക്കം മുതലേ പാളി. ഇംഗ്ലണ്ടിനോട് തല്ലുക്കൊണ്ടു മുറിവേറ്റെങ്കിലും ഇന്ത്യയേയും പാകിസ്താനേയും വിറപ്പിച്ചാണ് കീഴടങ്ങിയത്. അഫ്ഗാന്‍ മികച്ച പോരാളികളാണ്. ജയിക്കാന്‍ കഴിയുമായിരുന്ന മത്സരങ്ങളില്‍ അനുഭവക്കുറവ് വില്ലാനായപ്പോള്‍ ഈ ലോകകപ്പില്‍ ഒരു വിജയമെന്നത് അവസാന മത്സരം വരെ നീളുകയാണ് അഫ്ഗാന്. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പിച്ച് മികച്ച രീതിയില്‍ തുടങ്ങിയ വിന്‍ഡീസിന് പിന്നീടങ്ങോട്ട് പാളം തെറ്റി. പഴയ പ്രതാപ കാലത്തിന്റെ നിഴലു പോലും ഇല്ലാത്ത ടീമില്‍ ക്രിസ് ഗെയ്‌ലിനെ പോലുള്ള വെടിക്കെട്ടു വീരന്‍മാര്‍ കടലാസില്‍ മാത്രം പുലികളായി. ചില വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമായിരുന്നു വിന്‍ഡീസിന് അവകാശപ്പെടാനുണ്ടായത്. കിവീസിനോതിരേ ബ്രാത്‌വെയ്റ്റിന്റെ ഒറ്റയാള്‍ പോരാട്ടവും ശ്രീലങ്കയ്‌ക്കെതിരേ നിക്കോളസ് പൂരാന്റെ പ്രകടനവും എടുത്തു പറയണം. തന്റെ അവസാന ലോകകപ്പു കളിക്കുന്ന ക്രിസ് ഗെയ്‌ലിന് ജയത്തോടുക്കൂടി മികച്ചൊരു യാത്രയയപ്പ് നല്‍കാനാവും വിന്‍ഡീസിന്റെ ശ്രമം. നാളത്തേത് ലോകകപ്പില്‍ ഗെയിലാട്ടം കാണാനുള്ള അവസാന അവസരമാണ്. അതിനാല്‍ കാത്തിരുന്നു കാണാം. വൈകിട്ട് മൂന്നിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."