പട്ടികയില്‍നിന്ന് ഒഴിവാക്കിയ നാല് ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ കാസര്‍കോട് സ്വദേശികളായ നാല് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് സുപ്രിംകോടതി ഉത്തരവ്.
ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കുമാരി അര്‍ച്ചന, മാസ്റ്റര്‍ അഫ്സല്, നിഷ, വിജയലക്ഷ്മി എന്നിവര്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ഇവര്‍ ചീഫ് സെക്രട്ടറിക്കെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് വിധി. ദുരിതബാധിതര്‍ക്കുള്ള ചികിത്സാ സഹായവും പെന്‍ഷനും കൈപറ്റുന്നവരാണ് നാലുപേരും.
ഈ സഹായം കൈപ്പറ്റുന്നുവെന്നതുതന്നെ ഇവര്‍ ദുരിതബാധിതരാണെന്നതിന് തെളിവാണ്. ഇവരെ എങ്ങനെ നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ആകുമെന്ന് കോടതി ചോദിച്ചു. ഇതോടെ നാലു പേര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് നിര്‍ദേശിച്ചത്.
ഈ ഉത്തരവ് നിര്‍ദേശം നടപ്പാക്കാന്‍ 2017ല്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ തുക കീടനാശിനി കമ്പനികളില്‍നിന്ന് സര്‍ക്കാറിന് ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തുക വിതരണം ചെയ്തപ്പോള്‍ നാലു പേരെ ഇതില്‍നിന്ന് ഒഴിവാക്കി. ഇതേത്തുടര്‍ന്നാണ് ദുരിതബാധിതര്‍ കോടതിയലക്ഷ്യക്കേസുമായി സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."