'കല്ലേറ് തടയാന്‍ അരുന്ധതി റോയിയെ ആയിരുന്നു ജീപ്പിനു മുന്നില്‍ കെട്ടിയിടേണ്ടിയിരുന്നത്'- പരേഷ് റാവല്‍
ന്യൂഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയെ മനുഷ്യകവചമാക്കണമായിരുന്നുവെന്ന് ബി.ജെ.പി ലോക്‌സഭാ എം.പിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍. ട്വിറ്ററിലൂടെയാണ് പരേഷ് റാവലിന്റെ പ്രതികരണം. നടന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വിറ്ററില്‍ കമന്റുമായി എത്തുന്നത്.
ഗുജറാത്തില്‍ നിന്നുള്ള എം.പിയാണ് റാവല്‍. റാവലിന്റെ പരാമര്‍ശത്തിനെതിരെ ട്വറ്ററില്‍ വലിയ ഏറ്റമുട്ടലുകളാണ് നടക്കുന്നത്. പ്രശസ്തരും സാധാകരണക്കാരുമം ഒരുപോലെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 'നന്നായിട്ടുണ്ട്. നിങ്ങള്‍ ഒരു മാതൃകാ പാര്‍ലമെന്റേറിയനാണ്' - പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷ് ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരില്‍ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സൈനിക വാഹനത്തിന് മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച വീഡിയോ കഴിഞ്ഞ മാസം വൈറലായിരുന്നു. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ റീപോളിംഗിനിടെയായിരുന്നു സംഭവം. സൈന്യത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നവെങ്കിലും അന്വേഷണം പൂര്‍ത്തിയായതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്ക് ക്ലിന്‍ചിറ്റാണ് ലഭിച്ചത്.
Instead of tying stone pelter on the army jeep tie Arundhati Roy !
— Paresh Rawal (@SirPareshRawal) May 21, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."