HOME
DETAILS

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് എതിരേയുള്ള അതിക്രമം: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

  
backup
July 28 2016 | 23:07 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%95


കൊച്ചി: ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗര്‍ക്കാര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ അന്വേഷണ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ അവലോകനത്തിനായി ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അബ്ദുള്‍ സത്താര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മട്ടാഞ്ചേരി എ.സി.പി എസ്. വിജയന്‍ ഉള്‍പ്പെടെയുള്ള പൊലിസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 201516 വര്‍ഷങ്ങളില്‍ കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ 28 കേസുകളും റൂറല്‍ പോലീസിന്റെ പരിധിയില്‍ 24 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന് അടിയന്തിര ചികിത്സാസഹായമായി 5000 രൂപ കൈമാറിയെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഒരുവര്‍ഷം പൂര്‍ത്തിയായ കേസുകളില്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.





















കെ.ജി.ഡി.എ സംസ്ഥാന സമ്മേളനം
ആലുവ: കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ(കെ.ജി.ഡി.എ)  49-ാമത് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ആലുവ എം.ജി ടൗണ്‍ഹാളില്‍ നടക്കും.
നാളെ രാവിലെ 10.30 ന് സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ., കെ. ചന്ദ്രന്‍പിള്ള, കെ.എം. ദിനകരന്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സുഹൃദ് സമ്മേളനം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.











സംസ്ഥാന ഫോട്ടോഗ്രാഫി
അവാര്‍ഡിന് അപേക്ഷിക്കാം
കൊച്ചി: 2016  ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു.  'മണ്ണും   മനുഷ്യനും' എന്നതാണ് വിഷയം.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക്    തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  യഥാക്രമം 50,000, 30,000, 25,000 രൂപ ക്യാഷ് അവാര്‍ഡിനു പുറമേ ശില്പവും സാക്ഷ്യപത്രവും ലഭിക്കും.  കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപയും, സര്‍ട്ടിഫിക്കറ്റും നല്‍കും.
ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രിയായി അയയ്ക്കുന്ന ഫോട്ടോകളുടെ വലിപ്പം 18' ഃ 12''  ആകണം.  കളര്‍ ഫോട്ടോകള്‍ (ലേസര്‍ പ്രിന്റുകള്‍ ഒഴികെ)  മാത്രമേ സ്വീകരിക്കുകയുളളു. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ 'സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2016' എന്ന് എഴുതിയിരിക്കണം.
ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്,  തിരുവനന്തപുരം 695001  എന്ന വിലാസത്തില്‍  2016 ആഗസ്റ്റ് പത്ത് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എന്‍ട്രികള്‍ ലഭിക്കണം.  അപേക്ഷാഫോറവും   നിബന്ധനകളും ജില്ലാ ഇന്‍ഫര്‍മേഷന്‍  ഓഫീസുകളിലും  ഐ ആന്‍ഡ് പി.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും  ലഭിക്കും.











മണപ്പുറം പാലം: അടിയന്തിര യോഗം വിളിക്കുമെന്ന് എം.എല്‍.എ
ആലുവ: ശിവരാത്രി മണപ്പുറം പാലത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന ദേവസ്വം അധികൃതരുടെ പരാതി ഉയര്‍ന്ന സാഹചാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു യോഗം വിളിക്കും. ദേവസ്വം ബോര്‍ഡ്, നഗരസഭ, പൊലിസ് അധികാരികള്‍, ബന്ധപ്പെട്ട മറ്റുള്ളവരുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത്  ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു.


































































































































































































































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago