ഇന്ത്യ ഭീകരവാദത്തിന്റെ ഇരയെന്ന് ട്രംപ്
ജിദ്ദ: ഇന്ത്യ ഭീകരവാദത്തിന് ഇരയായ രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ നടന്ന ജി.സി.സി യു,എസ് ഉച്ചകോടിയില്‍ അറബ്, ഇസ്‌ലാമിക, യു.എസ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണ്.
പലതവണ ഭീകരാക്രമണങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ ഇരകളായിട്ടുണ്ട്. ഇസ്‌ലിക തീവ്രവാദത്തെ നേരിടാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം.
വ്യത്യസ്ത വിശ്വാസങ്ങളോ വ്യത്യസ്ത സംസ്‌കാരങ്ങളോ തമ്മിലുള്ള പോരാട്ടമല്ല ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം. അത് തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ്. ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരതയ്‌ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ട്രംപ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."