കുടുംബശ്രീയില്‍ അംഗങ്ങളായാല്‍ മതി: പലിശ രഹിത വായ്പ ലഭിക്കും
ആലപ്പുഴ: പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നശിച്ച കുടുംബങ്ങള്‍ക്ക് അത് വാങ്ങാനായി കുടുംബശ്രീ വഴി ഏര്‍പ്പാടാക്കുന്ന പലിശ രഹിത വായ്പയ്ക്ക് എല്ലാ വനിതകള്‍ക്കും അപേക്ഷിക്കാനാകും. ഒരു ലക്ഷം രൂപവരെയാണ് ഈടില്ലാതെ വായ്പയായി ലഭിക്കുന്നത്. ഇതിനായി കുടുംബശ്രീയില്‍ അംഗത്വമെടുക്കണമെന്നുമാത്രം. നിലവില്‍ 10,000 രൂപയുടെ അടിയന്തിര സഹായം ലഭിച്ചവരെയാണ് പലിശ രഹിത വായ്പ വാങ്ങാന്‍ അര്‍ഹതയുള്ളതവരായി കുടുംബശ്രീ പരിഗണിക്കുന്നത്്. ഇതുവരെ ഒരു യൂനിറ്റിലും അംഗത്വമില്ലാത്ത വനിതകള്‍ തൊട്ടടുത്തുള്ള കുടുംബശ്രീ യൂനിറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ച്ചയായി മൂന്നാഴ്ച വരെ ത്രിഫ്റ്റ് അടച്ചിരിക്കണമെന്നാണ് നിര്‍ദേശമുള്ളത്.
പുതുതായി കുടുംബശ്രീ യൂനിറ്റ് ഉണ്ടാക്കുകയാണെങ്കില്‍ ആറുമാസം വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അടിയന്തിര സാഹചര്യമായതിനാല്‍ ആറുമാസക്കാലയളവില്‍ ഇളവുണ്ടാകും.അംഗത്വമെടുക്കാന്‍ സമീപത്തുള്ള കുടുംബശ്രീ യൂനിറ്റ് സെക്രട്ടറിക്ക് അപേക്ഷ നല്‍കുകയാണ് വേണ്ടത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ രേഖ അയല്‍ക്കൂട്ട രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതോടെ കുടുംബശ്രീയില്‍ അംഗത്വമെടുക്കാം. പലിശ രഹിത വായ്പ ഈ ആഴ്ച മുതല്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."