HOME
DETAILS
MAL
ഇറാനെതിരേ കൂടുതല്‍ ഉപരോധത്തിന് യു.എസ്
backup
November 27 2020 | 01:11 AM
വാഷിങ്ടണ്‍: അധികാരമൊഴിയുന്നതിനു മുമ്പായി ഇറാനെതിരെ നടപടികള്‍ ശക്തമാക്കി ട്രംപ് ഭരണകൂടം. ജനുവരിയില്‍ അധികാരമൊഴിയുന്നതിനു മുമ്പ് ഇറാനെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇറാനുവേണ്ടിയുള്ള യു.എസിന്റെ പ്രത്യേക സ്ഥാനപതി എലിയട്ട് അബ്രാംസ് പറഞ്ഞു.
2015ല്‍ ഇറാനുമായി ബരാക് ഒബാമ കരാറിലൊപ്പിട്ടത് തെറ്റായ തീരുമാനമായിരുന്നെന്നു പറഞ്ഞ അദ്ദേഹം ബൈഡന് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇറാനെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
നേരത്തെ താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായി ഒബാമയുടെ കാലത്തെ ആണവകരാര്‍ പുനസ്ഥാപിക്കുമെന്ന് ബൈഡന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."