ജലവകുപ്പിന്റെ അനാസ്ഥ; കുട്ടമശ്ശേരി നിവാസികള്‍ക്ക് ദുരിതയാത്ര
ആലുവ: ജല വകുപ്പിന്റെ അനാസ്ഥമൂലം കുട്ടമശ്ശേരി നിവാസികള്‍ക്ക് റോഡ്യാത്ര ദുരിതമാകുന്നു. ക ുട്ടമശ്ശേരി സൂര്യനഗറിന് സമീപത്തായി കുടിവെള്ള പൈപ്പ് പൊട്ടി നടുറോഡില്‍ രൂപപ്പെട്ട അഗാധ ഗര്‍ത്തം മൂടാന്‍ ഇതുവരേയും അധികൃതര്‍ക്കായിട്ടില്ല.
പൈപ്പ് പൊട്ടി ഈ ഭാഗത്ത് വലിയ കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്തെ കുട്ടമശ്ശേരി-പള്ളം റോഡും വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലം തകര്‍ച്ചയിലാണ്.
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പായി വെട്ടിപ്പൊളിച്ച റോഡാണ് തകര്‍ന്ന് മെറ്റലുകളിളകി കുണ്ടുംകുഴിയുമായി രൂപപ്പെട്ടിട്ടുള്ളത്. കുട്ടമശ്ശേരി കോതേലിപ്പറമ്പ് ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിട്ടായിരുന്നു റോഡ് പൊളിക്കല്‍. റോഡ് പൊളിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നിരുന്നെങ്കിലും ഉടന്‍തന്നെ റോഡ് പുനര്‍നിര്‍മിക്കുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന റോഡ് ഇപ്പോഴും അതേപടി തന്നെയാണ് കിടപ്പ്.
റോഡിന്റെ തകര്‍ച്ചമൂലം വഴിയാത്രക്കാര്ക്ക്പോലും സഞ്ചരിക്കാനാകാത്ത അവസ്ഥയാണുള്ളത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥയ്ക്കെതിരേ നിയമപോരാട്ടങ്ങള്ക്കൊരുങ്ങുകയാണ് കുട്ടമശ്ശേരി സ്വദേശികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."