കാണാതായ എവറസ്റ്റ് പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു: എവറസ്റ്റ് കയറി കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച എവറസ്റ്റിനു മുകളിലെത്തിയ രവി കുമാര്‍ എന്ന 27 കാരനാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. 'മരണ മേഖല'യെന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ മരിക്കുന്ന നാലാമനാണ് ഇയാള്‍.
പ്രധാന റൂട്ടില്‍ നിന്ന് 200 മീറ്റര്‍ ദൂരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ശനിയാഴ്ച എവറസ്റ്റ് കയറല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം തിരിച്ചിറങ്ങവേയാണ് ഇദ്ദേഹത്തെ കാണാതായത്. എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും ഉയരത്തിലുള്ള വിശ്രമകേന്ദ്രത്തില്‍ വെച്ചാണ് ഇദ്ദേഹവുമായുള്ള ബന്ധം നഷ്ടമായത്.
രവികുമാറിന്റെ ഗൈഡ് ലക്പാ വോങ്യാ ഷെര്‍പയെ അബോധാവസ്ഥയില്‍ നാലാമത്തെ ക്യാമ്പില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ 8,848 മീറ്റര്‍ ഉയരമുള്ള കൊടുമുടി രവികുമാര്‍ കീഴടക്കിയിരുന്നുവെന്ന് അരുണ്ട്രെക്സ് മാനേജിങ് ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."