HOME
DETAILS

മഞ്ചേരിയിലെ പ്രിന്റിങ് കമ്പനിക്ക് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ

  
backup
September 26 2018 | 06:09 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95

മഞ്ചേരി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് പ്രിന്റിംങ് കമ്പനിക്ക് നഗരസഭ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. കമ്പനിക്കെതിരെ നടപടിയെടുക്കാനുള്ള നഗരസഭാ കൗണ്‍സില്‍ യോഗ തീരുമാനം നടപ്പാക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. കമ്പനിക്കെതിരെയുള്ള നടപടി പ്രമേയത്തില്‍ ഒതുക്കിയതുമായി ബന്ധപ്പെട്ട് 23 ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ കോവിലകംകുണ്ട് നോര്‍ത്തില്‍ മഞ്ചുരുളിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് പ്രിന്റിംങ് കമ്പനിക്കെതിരെ കൗണ്‍സില്‍ പ്രമേയം പാസാക്കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രമേയത്തെ വകവക്കാതെ പ്രവര്‍ത്തനം തുടര്‍ന്ന കമ്പനിയോട് നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നല്‍കിയത്. നഗരസഭയുടെ അസസ്‌മെന്റ് രജിസ്റ്ററില്‍ ലോഡ്ജ് മുറികളായി രേഖപ്പെടുത്തിയ കെട്ടിടത്തിലാണ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ പ്ലാസ്റ്റിക് നിര്‍മാണ കമ്പനി പ്രവര്‍ത്തിക്കുന്നത്.
നഗരസഭയുടെ രേഖയില്‍ ജനവാസമേഖലയായി അടയാളപ്പെടുത്തിയ സ്ഥലത്ത് നിയമം ലംഘിച്ച് കമ്പനി പ്രവര്‍ത്തനം തുടരുന്ന കമ്പനിക്കെതിരെ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് രംഗത്ത് വന്നിരുന്നു. കമ്പനിയില്‍ നിന്നും ഉണ്ടാകുന്ന രൂക്ഷമായ ഗന്ധവും കെമിക്കലുകളുടെ ഉപയോഗവും മൂലം നിരവധിയാളുകള്‍ക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായി പരിസരവാസികള്‍ പറഞ്ഞു.
കമ്പനിയുടെ പ്രവര്‍ത്തനം നഗരസഭ ഇടപെട്ട് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, തഹസില്‍ദാര്‍, മഞ്ചേരി സി.ഐ, നഗരസഭാ സെക്രട്ടറി, ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് ഒപ്പുശേഖരണം നടത്തി പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago