HOME
DETAILS
MAL
എ.ഐ.സി.സി ജന. സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു
backup
July 04 2019 | 10:07 AM
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ഗാന്ധി രാജിവച്ചതിനു പിന്നാലെ മുതിര്‍ന്ന നേതാവും എ.ഐ.സി.സി സെക്രട്ടറിയുമായ ഹരീഷ് റാവത്തും സ്ഥാനം രാജിവച്ചു. അസമിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന റാവത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം മുന്‍നിര്‍ത്തിയാണ് രാജി പ്രഖ്യാപിച്ചത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ അദ്ദേഹം അഞ്ച് തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."