മുരളീധരന് സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വടകര ബ്ലോക്ക് പഞ്ചായത്തില്‍ വിമത സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതില്‍ പ്രതിഷേധമുയര്‍ത്തിയ കെ.മുരളീധരനെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അച്ചടക്കം എല്ലാവര്ക്കും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് മുരളീധരന് സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു താഴേത്തട്ടില്‍ ആശയവിനിമയ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച കെ.പി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന വാര്ഡായതുകൊണ്ടും വൈകാരിക ബന്ധമുള്ളതുകൊണ്ടുമാണ് വടകര ബ്ലോക്കില്‍ ആര്.എം.പിയെ പിന്തുണയ്ക്കാതിരുന്നതെന്നും വിശദീകരിച്ചു.
മുരളിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വടകരയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്.
പ്രദേശികതലത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ട നിര്‍ദേശം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്ക്ക് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."