മാളയിലെ രാജീവ് ഗാന്ധിയുടെ എണ്ണഛായാ ചിത്രത്തിന് ഇരുപത്തി ആറ് വയസ്സ്
മാള: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് മാള ഇന്ദിരഭവനില്‍ നടന്ന ചടങ്ങില്‍ഉപയോഗിച്ച രാജീവ് ഗാന്ധിയുടെ എണ്ണഛായാചിത്രത്തിന് ഇരുപത്തി ആറ് വയസ്സ്. രാജീവ്ജിയുടെ ദുരന്തദിനത്തില്‍ മാള ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ
നേതൃത്വത്തില്‍ അന്തരിച്ച കോണ്‍ഗ്രസ്സ് നേതാക്കളായ എ.എം അലി മാസ്റ്റരും, വി.ആര്‍ രാമന്‍ മാസ്റ്റരും ഇപ്പോഴത്തെ മാളയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ വര്‍ഗ്ഗീസ് പെരേപ്പാടനും മുന്‍കൈ എടുത്ത് വരപ്പിച്ച എണ്ണ ഛായാചിത്രമാണ് എല്ലാ വര്‍ഷവും ഇന്ദിരാഭവനില്‍ പുഷ്പാര്‍ച്ചനക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഇരുപത്തി ആറു വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇന്നും നിറ പുഞ്ചിരിയോടെയിരിക്കുന്ന രാജീവ്ജിയുടെ ചിത്രം ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് സാക്ഷിയായി ഇന്ദിരാഭവനില്‍ മാള ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ജോസ് സൂക്ഷിച്ചു വരുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മാള ഇന്ദിരാഭവനില്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്് പി.ഡി ജോസ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എ. അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു. പൊയ്യ മണ്ഡലംപ്രസിഡന്റ്് എം.ബി സുരേഷ് ,നേതാക്കളായ വക്കച്ചന്‍ അമ്പൂക്കന്‍ , കെ.വി അപ്പുക്കുട്ടന്‍,കെ.എം ബാവ, ജയാ ചന്ദ്രന്‍ ടി.കെ കുട്ടന്‍, ശുഭാസ ജീവന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."