മതനേതാക്കള്‍ മാതൃകായോഗ്യരാവണം: ജിഫ്‌രി തങ്ങള്‍
തൃശൂര്‍: സംസ്‌കാര സമ്പന്നമായസമൂഹത്തിന്റെ നിലനില്‍പ്പിനും ഉയര്‍ച്ചയ്ക്കും മതനേതാക്കള്‍ മാതൃകായോഗ്യരാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുള്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച എസ്.എം.കെ തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അധാര്‍മികതയ്ക്ക് കടിഞ്ഞാണിടാന്‍ മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സംശുദ്ധരാകണം. സംശുദ്ധിയില്ലാത്ത നേതൃത്വം സമൂഹത്തിന്റെ നന്മയെ ഊതിക്കെടുത്തുന്നവരാണ്. മനുഷ്യ മൂല്യങ്ങളുടെ നിലനില്‍പ്പിന് സാമുദായിക നേതാക്കളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സമുദായ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ ഉന്നതരായ വ്യക്തിത്വങ്ങളെ അംഗീകരിച്ച ചരിത്രമാണ് കേരളീയ സമൂഹത്തിനുള്ളത്. മതത്തിന്റെ മേലാപ്പണിഞ്ഞ് ചിലര്‍ നടത്തുന്ന അരുതായ്മകളെ മതത്തിന്റെ കണ്ണില്‍ കാണരുത്. വ്യക്തി ശുദ്ധി ഇല്ലാത്തവരെ സമൂഹം എന്നും തിരസ്‌കരിച്ചിട്ടുണ്ട്. സമസ്തയുടെ നേതാകള്‍ സമൂഹത്തിന് ആത്മീയ നേതൃത്വം നല്‍കിയത് പരിപൂര്‍ണ വിശുദ്ധരായാണ്. ആ കണ്ണിയിലെ ഒരംഗമായിരുന്നു സമസ്ത കേന്ദ മുശാവറ അംഗവും തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എസ്.എം.കെ.തങ്ങളെന്നും ജിഫ്‌രി മുത്ത് കോയ തങ്ങള്‍ അനുസ്മരിച്ചു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം മുഹ്‌യദ്ധീന്‍ മൗലവി അധ്യക്ഷനായി. സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാര്‍ ആമുഖ പ്രാര്‍ഥന നടത്തി. സമസ്ത എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നര്‍വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്്‌ലിയാര്‍ സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഹംസ ബിന്‍ ജമാല്‍ റംലി, ശറഫുദ്ധീന്‍ മൗലവി വെന്‍മേനാട്, കരീം ഫൈസി പൈങ്കണ്ണിയൂര്‍, പി.എസ് മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂര്‍, എ.കെ ആലിപ്പറമ്പ്, ഇല്യാസ് ഫൈസി, ഹുസൈന്‍ ദാരിമി അകലാട്, ടി.എ ലത്തീഫ് ദാരിമി അല്‍ ഹൈതമി, ഇസ്്മായില്‍ റഹ്മാനി, മഹ്‌റൂഫ് വാഫി, ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, അന്‍വര്‍ മൂഹ്‌യദ്ധീന്‍ ഹുദവി ആലുവ, ഇബ്രാഹീം ഫൈസി പഴുന്നാന, സിദ്ധീഖ് ഫൈസി മങ്കര, അസ്ഗറലി തങ്ങള്‍ പാടൂര്‍, ഫായിസ് ബാഅലവി തങ്ങള്‍, സൈഫുദ്ധീന്‍ തങ്ങള്‍ ഫൈസി മുവാറ്റുപുഴ, ഹൈദര്‍ ഹാജി ചാമക്കാല, കെ.എസ് ഹംസ, ലേക്‌ഷോര്‍ ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. സി.എ റഷീദ് സ്വാഗതവും സമസ്ത ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."