HOME
DETAILS
MAL
കൈവെട്ടു കേസ്: നാലാം പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
backup
July 04 2019 | 21:07 PM
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയെന്ന കേസിലെ നാലാം പ്രതി ഷഫീഖിനെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ഷഫീഖ് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സമയത്തെ താമസസ്ഥലം സംബന്ധിച്ചും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനും ഇയാളെ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. ജൂലൈ ഒന്‍പതു വരെയാണ് കസ്റ്റഡി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."