ജനമൈത്രി പൊലിസിന്റെ മൈത്രി വിഡിയോയില്‍ കണ്ടു കേരളം ഞെട്ടി ; മകള്‍ക്കൊപ്പം പരാതി നല്‍കാനെത്തിയ പിതാവിനെ അധിക്ഷേപിച്ച എ.എസ്.ഐയെ സ്ഥലം മാറ്റി
തിരുവനന്തപുരം: പരാതി നല്കാന് പൊലിസ് സ്റ്റേഷനില്‍ എത്തിയ പിതാവിനെ മകളുടെ സാന്നിധ്യത്തില്‍ അധിക്ഷേപിച്ച എ.എസ്.ഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ എസ്.ഐ ഗോപകുമാറിനെതിരേയാണ് നടപടി. പൊലിസുകാരന് വളരെ മോശമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് നടപടിയുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി തന്നെ ഇടപെട്ടു. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെ ബറ്റാലിയനിലേയ്ക്കാണ് അടിയന്തരമായി സ്ഥലം മാറ്റിയത്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിപ്പോഴാണ് സുദേവനെന്ന പരാതിക്കാരനോട് മോശം പെരുമാറ്റമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരാതി നല്‍കിയിട്ടും കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാര്‍ സുദേവനോട് മോശമായി പെരുമാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ഡി.ഐ.ജിയെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."