വ്യാജ മദ്യവില്‍പന: ഷാപ്പുകള്‍ അടച്ചുപൂട്ടി
കോതമംഗലം: വീര്യം കൂടിയ കള്ള് വില്‍പന കണ്ടെത്തിയതിനെ തുടര്‍ന്ന് കോതമംഗലം റെയ്ഞ്ചിലെ അഞ്ച് ഷാപ്പുകള്‍ പൂട്ടി. ഒരു മാസം മുന്‍പ് പിണ്ടിമന ഷാപ്പില്‍ നിന്നും പരിശോധനക്ക് എടുത്ത കള്ളില്‍ ആല്‍ക്കഹോളിന്റെ അളവ് സാധാരണയിലും കുടിയ അളവില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
റെയിഞ്ചിലെ നാലാം നമ്പര്‍ ലൈസന്‍സിക്ക് കീഴിലെ പിണ്ടിമന, വേട്ടാമ്പാറ, ഭൂതത്താന്‍കെട്ട്, ചേലാട്, ചെമ്മീന്‍ കുത്ത് എന്നി അഞ്ച് ഷാപ്പുകളാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച അടച്ചു പൂട്ടിയത്.
കള്ളില്‍ സാധരണ നിലയില്‍ ആല്‍ക്കഹോളിന്റെ അളവ് 8.1 ആണ്. എന്നാല്‍ ഇവിടെ നിന്നും പരിശോധനക്കയച്ചതില്‍ 9.33 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയതായി കണ്ടെത്തി.
കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കള്ള് ഉല്‍പാദനവും വിതരണവും നടക്കുന്നു എന്ന് തെളിയിക്കുന്നതാണ് പരിശോധന റിപ്പോര്‍ട്ട്. എക്‌സൈസ് സര്‍ക്കിള്‍ ടി.എം.കാസിം, ഇന്‍സ്‌പെക്ടര്‍ പി.കെ.റോയി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടപടികള്‍ സ്വികരിച്ചത്. ലൈസന്‍സിക്കെതിരെയും വില്‍പ്പനക്കാരനെതിരെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."