മാഹി ദേവാലയ തിരുനാള്‍ അഞ്ചുമുതല്‍
മാഹി: മാഹി സെന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ അഞ്ചു മുതല്‍ 22 വരെ നടക്കും. അഞ്ചിന് രാവിലെ 11.30ന് ഇടവക വികാരി റവ. ഫാദര്‍ ജെറോം ചിങ്ങന്തറ കൊടിയുയര്‍ത്തും. 12ന് തിരുസ്വരൂപം പൊതുവണക്കത്തിനായി സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര എന്നീ റീത്തുകളിലും മലയാളം, തമിഴ്, കൊങ്കിണി, ലാറ്റിന്‍ ഭാഷകളിലും പ്രധാന ദിനങ്ങളില്‍ ദിവ്യബലി ഉണ്ടായിരിക്കും. 14ന് തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. 15ന് പുലര്‍ച്ചെ രണ്ടു മുതല്‍ ഏഴുവരെ ശയനപ്രദക്ഷിണം. 21ന് വൈകിട്ട് 5.15ന് കണ്ണൂര്‍ രൂപതാ അധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതലയ്ക്ക് സ്വീകരണം. സമാപന ദിനമായ 22ന് വരാപ്പുഴ അതിരൂപതയുടെ മെത്രോപ്പോലീത്തയ്ക്ക് സ്വീകരണം, ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, വചന പ്രഭാഷണം, പ്രദക്ഷിണം. തുടര്‍ന്ന് വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റി കൊടിതാഴുന്നതോടെ തിരുനാള്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജറോം ചിങ്ങന്തറ, ഫാദര്‍ നിധിന്‍ ആന്റണി ബറുവ, ഫാ. ജിതിന്‍ ജോണ്‍, റീത്ത ഡിക്രൂസ്, ജയ്‌സണ്‍ റോഡ്രിഗസ്, മാര്‍ട്ടിന്‍ കൊയിലോ, ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."