HOME
DETAILS

മഴക്കാലരോഗങ്ങളെ ചെറുക്കാന്‍ പദ്ധതികളുമായി കോര്‍പറേഷന്‍

  
backup
May 22 2017 | 22:05 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95


കോഴിക്കോട്: മഴക്കാലരോഗങ്ങളെ ചെറുക്കാന്‍ വിവിധ പദ്ധതികളുമായി കോര്‍പറേഷന്‍. മഴക്കാലത്ത് ഉണ്ടായേക്കാവുന്ന രോഗങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനായും  നഗരത്തില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് രൂപരേഖ  തയാറാക്കുന്നതിനായും  കോഴിക്കോട് സ്വഛ് ഭാരത് മിഷനും (അര്‍ബന്‍) നഗരസഭ ഹെല്‍ത്ത് വിഭാഗവും സംയുക്തമായി നഗരസഭയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ മഴക്കാല പൂര്‍വ ശൂചീകരണ ശില്‍പശാല നടത്തി.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ശില്‍പശാല മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മഴക്കാലമെത്തുന്നതിന് മുന്‍പ് നഗരത്തെ രോഗങ്ങളില്‍ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതെന്നും ശുചീകണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍ ആരോഗ്യകാര്യ സമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ് അധ്യക്ഷനായി.
കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്‍, സ്വഛ് ഭാരത് മിഷന്‍ അര്‍ബന്‍ നോഡല്‍ ഓഫിസര്‍ എം.വി റംസി ഇസ്മായില്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍ സംസാരിച്ചു. ശില്‍പശാലയുടെ ഭാഗമായി നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കെ. വാസു, ഇ. പീതാംബരന്‍, സി. ലക്ഷ്മി, ആഭിത സക്കീര്‍, വിമല എന്നിവരെ ആദരിച്ചു.
ഡോ. മെഹറൂഫ് രാജ്, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. ആര്‍.എസ്. ഗോപകുമാര്‍, ജോഷി വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു. വാര്‍ഡ് തലങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ മഴക്കാല രോഗങ്ങളെ തടയാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പശാല രൂപം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  14 days ago