HOME
DETAILS
MAL
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ഉയര്‍ന്നതെന്ന് സമ്മതിച്ച് വ്യോമയാന മന്ത്രാലയം
backup
July 04 2019 | 22:07 PM
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം.
കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമന നിരക്കില്‍ ഉത്സവകാലത്തും അവധിക്കാലത്തുമുണ്ടാവുന്ന അനിയന്ത്രിതമായ നിരക്ക് വര്‍ധനയെ പറ്റിയുള്ള എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രമ്യാ ഹരിദാസിന്റെയും ലോക്സഭയിലെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് ശരാശരിയേക്കാള്‍ ഉയരാറുണ്ടെന്ന് സമ്മതിച്ചത്.
വിമാന കമ്പനികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി നിരക്കില്‍ ചെറിയ തോതിലുള്ള വര്‍ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."