HOME
DETAILS

ഇ.പി.എഫ്: പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കും

  
backup
July 04 2019 | 22:07 PM

%e0%b4%87-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

 

ന്യൂഡല്‍ഹി: ഇ.പി.എഫ് പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തതിന്റെ പേരില്‍ മരണം വരെ പെന്‍ഷനില്‍നിന്ന് തുക തിരികെ പിടിക്കുന്ന നടപടി നിര്‍ത്തലാക്കി പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ അടുത്ത സി.ബി.ടി യോഗത്തില്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വാര്‍. ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് മന്ത്രി ഉറപ്പു നല്‍കിയത്.


എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ തുടര്‍ന്ന് രൂപീകരിച്ച ഉന്നതതല കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശയാണിതെന്നും ഇത് അനുകൂലമായി പരിഗണിക്കാമെന്ന് നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്നും മന്ത്രി അറിയിച്ചു.
തൊഴിലാളികളുടെ പെന്‍ഷന്‍ യോഗ്യത നിശ്ചയിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളിലെ അവ്യക്തത ഒഴിവാക്കണമെന്നും പെന്‍ഷന്‍ യോഗ്യത നിശ്ചയിക്കാന്‍ ഒരു മാസം ജോലി ചെയ്താല്‍ ഒരു വര്‍ഷമായി കണക്കാക്കുന്ന സീസണല്‍ വര്‍ക്കേഴ്‌സിന്റെ ആനുകൂല്യം കശുവണ്ടി തൊഴിലാളികള്‍ക്കും ഉറപ്പാക്കണമെന്ന ആവശ്യം പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ സീസണല്‍ വ്യവസായങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 3650 ഹാജര്‍ പെന്‍ഷന്‍ യോഗ്യതയ്ക്ക് ബാധകമല്ലെന്ന് സി.പി.എഫ്.സി യോഗത്തെ അറിയിച്ചു. എന്നാല്‍ ഇത് കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍, എളമരം കരീം, എം.കെ രാഘവന്‍ എന്നിവര്‍ യോഗത്തില്‍ ആരോപിച്ചു.


അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കോടതിയില്‍ നിലനില്‍ക്കുന്ന വിഷയം കോടതിക്ക് പുറത്ത് പരിഹരിച്ച് തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍, എ.എം ആരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു. അവകാശികളില്ലാതെ പെന്‍ഷന്‍ ഫണ്ടില്‍ കിടക്കുന്ന 5,00,000 കോടി രൂപ പെന്‍ഷന്‍കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കാന്‍ വിനിയോഗിക്കണമെന്നും പെന്‍ഷന്‍ സ്‌കീം കാലോചിതമായി പരിഷ്‌കരിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  30 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  5 hours ago