റോഡരികില്‍ ജലവകുപ്പിന്റെ കുളം
കണ്ണൂര്‍: താവക്കരയിലെ പൊലിസ് ക്ലബ് ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് തകര്‍ന്നിട്ട് മാസങ്ങള്‍. ദിവസവും കുടിവെള്ളം പാഴാകുമ്പോഴും നന്നാക്കാന്‍ ആരും എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടുവര്‍ഷം മുമ്പാണ് നഗരത്തില്‍ പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി പുതിയവ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചത്. അറ്റകുറ്റ പണിചെയ്ത സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ കുഴി നികത്താത്തതിനാല്‍ പൈപ്പുകള്‍ പൊട്ടിയിരുന്നു.
ഇതോന്നും ശ്രദ്ധിക്കാതെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കി.
ഇതോടെ വെള്ളം പുറത്തേക്കു തള്ളി റോഡും തകരാറിലാകാന്‍ തുടങ്ങി. ലക്ഷങ്ങളുടെ അഴിമതിയാണ് ഇടപാടില്‍ നടന്നതെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. താവക്കരയില്‍ രണ്ടിടത്തായി എപ്പോഴും വെള്ളം പാഴായി റോഡിലേക്കൊഴുകുകയാണ്.
സ്റ്റേഷന്‍ റോഡ്, ബാങ്ക് റോഡ് തുടങ്ങിയ ഭാഗങ്ങളിലും പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. നിര്‍മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയാണ് പൈപ്പുകള്‍ തകരാന്‍ കാരണം. അന്നത്തെ നഗരസഭയുടെയും വാട്ടര്‍ അതോറിറ്റിയുടെയും തര്‍ക്കവും വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."