HOME
DETAILS
MAL
അഭിഭാഷക-മാധ്യമ പ്രശ്നം: എ.ജി ഇടപെടണമെന്ന്.
backup
July 28 2016 | 23:07 PM
കൊച്ചി: മാധ്യമ അഭിഭാഷക സംഘര്‍ഷം ഏറ്റവും എളുപ്പം പരിഹരിക്കുന്നതിന് അഡ്വക്കേറ്റ് ജനറല്‍ ക്രിയാത്മക നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് എറണാകുളം കരയോഗത്തിന്റെ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു.
ജനാധിപത്യ വ്യവസ്ഥയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളെന്ന് യോഗം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ടി ഡി എം ഹാളില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ ഡോ കെ.എസ് രാധാകൃഷ്ണന് മോഡറേറ്ററായിരുന്നു. കെ എല്‍ മോഹന വര്‍മ്മ, ടി പി എം ഇബ്രാഹിം ഖാന്, പി. രാജന്, ഡോ.എസ്.ഡി. സിങ്ങ്, റിട്ട എസ് പി: കെ.ഇ. ജോയി, എം.ആര് രാജേന്ദ്രന് നായര്‍, കെ പി കെ മേരനാന്, പി. രാമചന്ദ്രന് (വേണു ) രവി കുറ്റിക്കാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."