HOME
DETAILS

ആറുമാസം: സംസ്ഥാനത്ത് 5,579 അജ്ഞാത മൃതദേഹങ്ങള്‍

  
backup
July 04 2019 | 23:07 PM

%e0%b4%86%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-5579-%e0%b4%85%e0%b4%9c%e0%b5%8d



പാലക്കാട്: സംസ്ഥാനത്ത് ആറുമാസത്തിനുള്ളില്‍ തിരിച്ചറിയാത്ത 5,579 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി പൊലിസ് രേഖകള്‍. അന്യസംസ്ഥാനത്തുള്ളവരാണോ അതോ സംസ്ഥാനത്ത് ഇതേ കാലയളവില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരാണോ എന്നതു വ്യക്തമല്ല. പതിനാല് ജില്ലകളിലെ റെയില്‍വേ പൊലിസും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ കണ്ടെത്തിയതാണ് ഇത്രയും അജ്ഞാത മൃതദേഹങ്ങള്‍.
കായലരികത്തും പുഴയോരത്തും വിജനമായ സ്ഥലങ്ങളിലും റെയില്‍വേ പാതകളിലുമായി കിടന്നവയാണ് ഒട്ടുമിക്ക മൃതദേഹങ്ങളും. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് കൊലപ്പെടുത്തിയതോ, കൊലപ്പെടുത്തി വിജനമായ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതോ ആയ മൃതദേഹങ്ങളാകാമെന്നാണ് പൊലിസിന്റെ ഭാഷ്യം.
വാടക കൊലയാളികള്‍ വകവരുത്തുന്നവരുടെ ശരീരങ്ങളും ഇതില്‍പെടും. മാറാരോഗങ്ങള്‍ പിടിപെട്ട് മരിക്കുന്നവരും അപമാനമോ വിഷമമോ കാരണം ജീവനൊടുക്കുന്ന കേസുകളും ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയത്- 863 എണ്ണം. രണ്ടാംസ്ഥാനത്ത് പാലക്കാട് ജില്ലയാണ്- 861 എണ്ണം. ഏറ്റവും കുറവ് കാസര്‍കോട്- 139 എണ്ണം.


കാണാതായത് 6,406 പേരെ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,406 പേരെ കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍- 1,106 പേര്‍. ഏറ്റവും കുറവ് കാസര്‍കോട്-129 പേര്‍. അജ്ഞാത മൃതദേഹങ്ങളും കാണാതായവരുടെ എണ്ണവും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ കൂടുതല്‍ വ്യത്യാസം കണ്ടത് പാലക്കാട് ജില്ലയിലാണ്. കാണാതായവര്‍ 487 പേരും കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ 861 എണ്ണവുമാണ്.
എറണാകുളം ജില്ലയില്‍ 616 പേരെ കാണാതായപ്പോള്‍ കണ്ടെത്തിയത് വെറും 156 മൃതദേഹങ്ങളാണ്. മറ്റുള്ളവര്‍ എവിടേക്കു പോയെന്നത് അന്വേഷണം തുടരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago