സി.പി.എം പ്രവര്ത്തകന് ജയിലില്‍ കൊല്ലപ്പെട്ട കേസില്‍ 9 ആര്.എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
കണ്ണൂര്‍: 2004ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അരങ്ങേറിയ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. കെ.പി രവീന്ദ്രനെ ജയിലില്‍ കൊലപ്പെടുത്തിയ കേസിലെ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
2004ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സെന്‍ട്രല്‍ ജയിലിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സി.പി.എം പ്രവര്‍ത്തകനായ കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ 31 പ്രതികളുണ്ടായിരുന്നു. ഇതില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികളെയാണ് ഇപ്പോള്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.
കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്. 20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍. ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.
ആക്രമണത്തില്‍ തടവുകാരായ വളയം സ്വദേശി രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മറ്റൊരു കേസില്‍ ആന്ധ്രയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ദിനേശന്, മറ്റ് പ്രതികളായ രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്ക് ഹാജരാവാത്തതാണു വിചാരണ വൈകാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."