ഡി.വൈ.എഫ്.ഐ കായംകുളം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി
കായംകുളം: താലൂക്ക് ആശുപത്രിയിലെ സീവേജ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 75 ലക്ഷം രൂപയില്‍ ചിലവഴിച്ച 25 ലക്ഷം രൂപയുടെ പ്രവര്‍ത്തിയില്‍ ക്രമക്കേട് നടന്നതായി ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.
തട്ടിപ്പില്‍ മുന്‍നഗരസഭാ നേതൃത്വത്തിനുള്ള പങ്കിനെപ്പറ്റി അന്വേഷിക്കണം. താലൂക്ക് ആശുപത്രിയിലെ മെയിന്‍ കെട്ടിടത്തിന്റെ മൂന്നാംനില മേല്‍ക്കൂര പണിതതിലും വെട്ടിപ്പ് നടത്തിയതായി കാണുന്നു. ലക്ഷങ്ങളുടെ അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണം. പ്രസിഡന്റ് എച്ച്. കൊച്ചുമോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് എം.എം.അനസലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിപിന്‍ സി ബാബു, ഏരിയാ സെക്രട്ടറി ഐ.റഫീക്ക്, ഏരിയാ ട്രഷറര്‍ പി.പ്രേംജിത്ത്, സി.ജയമോഹന്, കെ.അനീഷ്, സി.രാജേന്ദ്രന്, വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."