HOME
DETAILS
MAL
ഇ-പോസ് മെഷീനുകള്‍ പണിമുടക്കി; റേഷന്‍ വിതരണം മുടങ്ങി
backup
September 26 2018 | 18:09 PM
തിരുവനന്തപുരം: ഇ-പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തു റേഷന്‍ വിതരണം നിലച്ചു. രാവിലെയുണ്ടായ പ്രശ്‌നം വൈകിട്ടോടെയാണ് പരിഹരിച്ചത്.
സംസ്ഥാനത്തെ 14,300 റേഷന്‍ കടകളിലെയും ഇ-പോസ് മെഷീനുകള്‍ ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. സെര്‍വര്‍ തകരാറോ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളോ നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങളോ ആണ് ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയത്. ഇതോടെ ഉച്ചവരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നലെയാണ് ആരംഭിച്ചിരുന്നത്. അതേസമയം, വൈകിട്ടോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നു റേഷന്‍ വിതരണം പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."