എന്താണ് ഡിഫ്തീരിയ
കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള്(ഡിഫ്ത്തീരിയ). കുത്തിവെപ്പ് പൂര്‍ണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് കാണപ്പെടുന്നുണ്ട്. പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍.
ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകും. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലെത്തി ഹൃദയം, മസ്തിഷ്കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണത്തിന് വരെ കാരണമാകും.
മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസതടസ്സമുണ്ടായും മരണം സംഭവിക്കാം. എറിത്രോ മൈസിന് എന്ന ആന്റി ബയോട്ടിക് മെഡിസിനും, ഡിഫ്ത്തീരിയ ആന്റി ടോക്സിനും ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്. രോഗപ്രതിരോധത്തിനുള്ള ഏകമാര്‍ഗ്ഗം യഥാസമയത്തുള്ള രോഗപ്രതിരോധ കുത്തിവെപ്പ് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."