അണ്ടര്‍ 16 എ. എഫ്. സി കപ്പ്: ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം
ക്വലാലംപുര്‍: മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 16 എ. എഫ്.സി കപ്പില്‍ ഇന്ത്യ ഇന്ന് ഇന്തോനേഷ്യയെ നേരിടും. വൈകിട്ട് 6.15നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് ഇന്ന്. ഇന്തോനേഷ്യക്കെതിരേ ജയിച്ചാലും സമനില പിടിച്ചാലും ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനാകും. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്യും. 16 വര്‍ഷം മുമ്പായിരുന്നു ഇന്ത്യ അവസാനമായി എ.എഫ്.സി കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഇന്തോനേഷ്യക്കെതിരേ ഇന്ന് ജയം മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന് ബിബിയാനോ ഫെര്‍ണാണ്ടസ് പറഞ്ഞു. ജയിക്കാന്‍ മാത്രമാണ് നമ്മള് കളിക്കുന്നത്.
ഇന്നത്തെ കളിയില്‍ നമ്മള് അത് മാത്രമാണ് ലക്ഷ്യമിടുന്നത്. വെറും കയ്യോടെ മലേഷ്യയില്‍ തിരിച്ചു പോവാന്‍ ഉദ്യേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 1-0 എന്ന സ്കോറിന് ഇന്ത്യ വിയറ്റ്നാമിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഇറാനോട് ഗോള്‍രഹിത സമനിലയും പിടിച്ചു. നിലവില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്തോനേഷ്യക്കും ഇന്ത്യക്കും തുല്യ പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയില്‍ ഇന്തോനേഷ്യയാണ് മുന്നില്‍ നില്‍ക്കുന്നത്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായിരിക്കും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയെന്നിരിക്കെ, ഇന്നത്തെ സമനില പോലും ഇന്ത്യക്ക് പ്രീക്വാര്‍ട്ടറിലെത്താനുള്ള വഴിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."