'വിജയഭേരി' മലപ്പുറത്തിന്റെ ചരിത്രം തിരുത്തിയ പദ്ധതി: ഇ.ടി
തിരൂര്‍: മലപ്പുറം ജില്ലാപഞ്ചായത്തിന്റെ വിജയഭേരി വിദ്യാഭ്യാസ പദ്ധതി ജില്ലയുടെ തലയിലെഴുത്തു തിരുത്തിക്കുറിച്ചു ജില്ലയ്ക്കു വിദ്യാഭ്യാസ രംഗത്തു പിന്നോക്കാവസ്ഥയെ മറികടന്ന് ഉയരങ്ങളിലെത്താന്‍ പ്രാപ്തരാക്കിയ പദ്ധതിയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ജില്ലാപഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തിരൂര്‍-തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ചെയര്മേഴ്സണ്മാരായ ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, അഡ്വ. എം.ബി ഫൈസല്‍, വെട്ടം ആലിക്കോയ, സുലൈഖ, ഫാത്വിമ സുഹ്റ, മുന്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്വീഫ്, യൂനിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കുഞ്ഞു, വി.സുധാകരന്, വിജയഭേരി കോഡിനേറ്റര്‍ ടി. സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."